New Update
/sathyam/media/media_files/2025/08/25/oip-2025-08-25-14-51-22.jpg)
മകള്‍ കല്യാണി പ്രിയദര്‍ശന്‍ സിനിമയില്‍ അഭിനയിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍.
Advertisment
'' എന്റെ മകള്‍ സിനിമയില്‍ അഭിനയിക്കുമെന്ന് എന്റെ ജീവിതത്തില്‍ ഒരിക്കലും വിചാരിച്ചിട്ടില്ല. ഒരിക്കല്‍ വന്ന് എന്നോട് ചോദിച്ചു, അച്ഛാ നാഗാര്‍ജുന അങ്കിള്‍ പറയുന്നു ഒരു സിനിമയില്‍ അഭിനയിക്കുമോ എന്ന്. നിന്നെക്കൊണ്ട് കഴിയുമോ?
അവര്‍ അങ്ങനെ പലതും പറയും. നമ്മുടെ കഴിവിനെക്കുറിച്ച് നമുക്ക് ബോധ്യമുണ്ടാകണമെന്ന് ഞാന്‍ പറഞ്ഞു. ശ്രമിച്ചു നോക്കാം നഷ്ടപ്പെടാന്‍ ഒന്നും ഇല്ലല്ലോ എന്ന് അവള്‍ പറഞ്ഞു. അങ്ങനെയാണ് കല്യാണി അഭിനയിക്കാന്‍ തുടങ്ങിയത്.
മക്കളെ പോലുള്ളവര്‍ എടുക്കുന്ന സിനിമയ്ക്ക് അച്ഛന്റെ പ്രാര്‍ത്ഥന ഉണ്ടാകണമെന്ന് പറഞ്ഞു. ലോക ഒരു ലോക ഹിറ്റാകട്ടെ എന്ന് ഞാന്‍ ആശംസിയ്ക്കുന്നു...''