ഞാന്‍ എപ്പോഴും ഹാപ്പിയാണെന്നുള്ളത് കല്യാണാലോചന സമയത്താണ് പാരയായത്, വിവാഹം ചെയ്യാനുള്ള താല്‍പര്യം അറിയിച്ചിട്ടും ഒരു വര്‍ഷത്തിന് ശേഷമാണ് ഗോപിക സമ്മതിച്ചത്: ഗോവിന്ദ് പത്മസൂര്യ

"ഇത്രയും ഹാപ്പിയായി ഇരിക്കുന്ന ഒരാളുടെ ജീവിത്തിലേക്ക് ഞാന്‍ എങ്ങനെയാണ് കടന്നു ചെല്ലുകയെന്നായി ഗോപിക"

author-image
ഫിലിം ഡസ്ക്
New Update
53555

വിവാഹം ചെയ്യാനുള്ള താല്‍പര്യം അറിയിച്ചിട്ടും ഒരു വര്‍ഷത്തിന് ശേഷമാണ് ഗോപിക സമ്മതിച്ചതെന്നും നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജി.പി. 

Advertisment

''എന്റെ ജീവിതത്തില്‍ ആകെ ഒരു സമയം മാത്രമാണ് ഞാന്‍ ഇങ്ങനെ ഹാപ്പി ആണെന്നുള്ളത് എനിക്കൊരു പാരയായി വന്നിട്ടുള്ളത്. അത് കല്യാണാലോചന നടന്ന സമയത്തായിരുന്നു. എനിക്ക് ഗോപി ഓക്കെ ആണെന്ന് തോന്നി. ഞാന്‍ അത് അവളോട് പറഞ്ഞു. 

42424

എന്നാല്‍ തുടക്കത്തില്‍ എന്ത് ചെയ്തിട്ടും അവള്‍ ഓക്കെ പറയുന്നില്ല. ഞാന്‍ ഫെയ്ക്ക് ആണെന്നായിരുന്നു അവള്‍ ചിന്തിച്ചുകൊണ്ടിരുന്നത് ഞാന്‍ എപ്പോഴും വളരെ സന്തോഷത്തോടെയും സ്വീറ്റ് ആയിട്ടുമാണ് സംസാരിക്കുന്നത്. ഒരാള്‍ എപ്പോഴും ഇങ്ങനെ ആയിരിക്കുമോ എന്ന് മറ്റുള്ള സ്വാഭാവികമായും ചിന്തിക്കുമല്ലോ. 

അതോടെ എന്താണ് ഇപ്പോള്‍ എന്ന അവസ്ഥയിലായി ഞാന്‍. ഇത് ഞാന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഒരു ട്രെയിറ്റാണ് ഒന്നും ചെയ്യാനാകില്ലെന്ന് ഒടുവില്‍ ഗോപികയോട് പറയേണ്ടി വന്നു. എന്റേത് അഭിനയം അല്ലെന്ന് മനസ്സിലാക്കാന്‍ അവള്‍ ഒരു വര്‍ഷം സമയം എടുത്തു.

553353

പിന്നെ വന്നതാണ് അതിലേറെ വലിയ പ്രശ്‌നം. ഇത്രയും ഹാപ്പിയായി ഇരിക്കുന്ന ഒരാളുടെ ജീവിത്തിലേക്ക് ഞാന്‍ എങ്ങനെയാണ് കടന്നു ചെല്ലുകയെന്നായി ഗോപിക. താന്‍ അതേക്കുറിച്ചൊന്നും ആലേചിക്കേണ്ട, ഞാന്‍ എപ്പോഴും ഹാപ്പിയായിരിക്കുമെന്ന് പറഞ്ഞപ്പോള്‍ അത് തന്നെയാണ് എന്റെ പ്രശ്‌നമെന്ന് വീണ്ടും ഗോപിക. ഈ ഒരു സ്വഭാവം വളരെ ബുദ്ധിമുട്ടി തന്നെയുണ്ടാക്കിയത്.

ഈ ഒരു രീതിയിലേക്ക് എത്താന്‍ വര്‍ഷങ്ങള്‍ എടുക്കണം. ഇത് കേള്‍ക്കുന്ന ഏതെങ്കിലും ഒരാള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ആ ഒരു രീതിയിലേക്ക് പോകാന്‍ സാധിക്കില്ല. പത്ത് മുപ്പത് വര്‍ഷമായി ഞാന്‍ അതിനുള്ള എഫേര്‍ട്ട് ഇടുന്നുണ്ട്. ശീലമായി കഴിഞ്ഞാല്‍ അതിന് വലിയ പാടൊന്നുമില്ല. എന്നാല്‍ ശീലമാകാന്‍ പാടാണ്...''  

 

Advertisment