തെലുങ്കാന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നേട്ടത്തില്‍ നന്ദി അറിയിച്ച് ദുല്‍ഖര്‍ സല്‍മാന്‍

വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലക്കി ഭാസ്‌കറിലൂടെ മികച്ച നടനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡാണ് ദുല്‍ഖര്‍ നേടിയത്.

author-image
ഫിലിം ഡസ്ക്
New Update
2424

തെലുങ്കാന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നേട്ടത്തില്‍ നന്ദിയും സന്തോഷവും അഭിമാനവും അറിയിച്ച് ദുല്‍ഖര്‍ സല്‍മാന്‍. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലക്കി ഭാസ്‌കറിലൂടെ മികച്ച നടനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡാണ് ദുല്‍ഖര്‍ നേടിയത്.

Advertisment

തെലുങ്ക് സിനിമയിലെ തന്റെ യാത്ര അസാധാരണമാണ്. കാലാതീതമായ കഥകള്‍ പറയുന്ന ഏറ്റവും അത്ഭുതകരമായ ടീമുകളെ അവിടെ കണ്ടെത്താന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും ദുല്‍ഖര്‍ സമൂഹ മാദ്ധ്യമത്തില്‍ കുറിച്ചു. 

''മികച്ച വേഷങ്ങള്‍ ലഭിക്കാന്‍ ഭാഗ്യം ലഭിച്ചതിനൊപ്പം ഞാന്‍ ഭാഗമായ ഓരോ സിനിമയും അംഗീകരിക്കപ്പെടുന്നത് കാണുമ്പോള്‍ അനുഭവപ്പെടുന്ന സന്തോഷം വാക്കുകളാല്‍ വിവരിക്കാന്‍ കഴിയുന്നില്ല . മിക്കവാറും എല്ലാ ചിത്രങ്ങളും അവ റിലീസ് ചെയ്ത വര്‍ഷങ്ങളില്‍ മികച്ച സിനിമാ പുരസ്‌കാരം നേടുന്നതും എനിക്ക് സമ്മാനിക്കുന്നത് സന്തോഷം മാത്രം. 

തെലുങ്കാന മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ജൂറിക്കും സഹനടന്മാര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും പ്രേക്ഷകര്‍ക്കും നന്ദി രേഖപ്പെടുത്തി. നിര്‍ഭാഗ്യവശാല്‍ എനിക്ക് പുരസ്‌കാര ദാന പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അതിന്റെ ഭാഗമാകാന്‍ കഴിയാത്തത് വലിയ നഷ്ടമാണ്..''