വിജയ് സേതുപതിയുടെ മകന്‍ സൂര്യ സേതുപതി നായകനാകുന്ന ഫീനിക്‌സ് ജൂലായ് നാലിന് തിയേറ്ററില്‍. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ അനല്‍ അരശാണ് ചിത്രം സംവിധാനം നിര്‍വഹിക്കുന്നത്.
തീവ്രമായ ആക്ഷന്‍ രംഗങ്ങളുള്ള ഫീനിക്‌സ് എ.കെ. ബ്രെവ് മാന്‍ പിക്‌ചേഴ്‌സ് ആണ് അവതരിപ്പിക്കുന്നത്. നാനും റൗഡി താന്‍, സിന്ധുബാദ് തുടങ്ങിയ ചിത്രങ്ങളില്‍ സൂര്യ സേതുപതി അഭിനയിച്ചിട്ടുണ്ട്. സാം സി.എസ്. ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ഛായാഗ്രഹണം: വേല്‍രാജ്, എഡിറ്റിങ്: പ്രവീണ്‍.കെ.എല്‍, ആക്ഷന്‍: അനല്‍ അരശ്, ആര്‍ട്ട്: മദന്‍, കൊറിയോഗ്രാഫര്‍: ബാബ ഭാസ്‌കര്‍, മേക്കപ്പ്: രംഗസ്വാമി, മേക്കപ്പ്: ബാഷ, പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.