മലയാള സിനിമയിലെ കൂട്ടുകെട്ടാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും. വിഷ്ണു തന്നെ കൈ ചേര്‍ത്തു പിടിച്ച് നടത്തിയിട്ടുള്ളവനാണെന്ന് ബിബിന്‍ ജോര്‍ജ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
''വിഷ്ണു എന്നെ കൈ ചേര്‍ത്തു പിടിച്ച് നടത്തിയിട്ടുള്ളവനാണ്. ഞങ്ങള്‍ എല്ലായിടത്തും ഒരുമിച്ച് നടന്നിരുന്നവരാണ്. നടന്‍ ആയ ശേഷവും അവനെ വിളിക്കുന്ന ഉദ്ഘാടനങ്ങള്‍ക്ക് കൊണ്ടു പോകും.
/filters:format(webp)/sathyam/media/media_files/2025/07/03/oip-1-2025-07-03-17-45-17.jpg)
സത്യത്തില്‍ എന്നെ അവര്‍ക്ക് വേണ്ട. അവര്‍ ഫോണിലൂടെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അവരെ പറഞ്ഞിട്ടും കാര്യമില്ല. അവന്‍ കൂടിയുണ്ടെന്ന് പറയുമ്പോള്‍, വേണ്ട വേണ്ട നിങ്ങള്‍ മാത്രം മതിയെന്നാകും പറയുക. അവര്‍ക്കത് അധിക ചെലവാണ്. അതിനാല്‍ അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.
കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ അത് മനസിലാക്കി വിഷ്ണുവിനോട് പറഞ്ഞു, ഇനി നീ നിന്റെ വഴിക്ക് പൊയ്‌ക്കോളൂ. ഞാന്‍ എന്നെങ്കിലും ആ വഴിക്ക് വരും. അതെനിക്ക് ഉറപ്പുണ്ട്. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ നമ്മുടെ പടമായിട്ടേ കൂട്ടൂ.
അതിന് ശേഷം വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന സിനിമയില്‍ ദിലീപിനെ തല്ലുന്നൊരു സീനുണ്ടായിരുന്നു. ഒറ്റ സീന്‍ മാത്രം. അത് കണ്ടിട്ട് റാഫി എന്നെ ഫഹദിന്റെ വില്ലനായി റോള്‍ മോഡല്‍സിലേക്ക് വിളിക്കുന്നത്...''