ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ അഭിനയിച്ചതില്‍ ഖേദമുണ്ട്, ആ സിനിമയിലേത് കയ്പ്പേറിയ അനുഭവമായിരുന്നു: നടന്‍ ആനന്ദ്

"എന്തിനാണ് ഞാന്‍ ഇതൊക്കെ ചെയ്യുന്നതെന്ന് തോന്നി"

author-image
ഫിലിം ഡസ്ക്
New Update
66c89633-f563-40c5-b3dd-fd8331a20777

ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന പടം എന്തിനാ ചെയ്തതെന്ന് തനിക്കറിയില്ലെന്ന് നടന്‍ ആനന്ദ്. 

Advertisment

''ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന പടം എന്തിനാ ചെയ്തത് എന്ന് എനിക്ക് അറിയില്ല. എനിക്കതില്‍ ഖേദമുണ്ട്. പടത്തിന് വേണ്ടി അവര്‍ വിളിച്ചു, ഞാന്‍ പോയി. മോഹന്‍ലാലിന്റെ ബാക്കില്‍ നില്‍ക്കുന്ന പോലെ ഒരു കഥാപാത്രം. 

64b872b5-1427-4ebe-8184-66af8a4ffc84

എന്തിനാണ് ഞാന്‍ ഇതൊക്കെ ചെയ്യുന്നതെന്ന് തോന്നി. എന്തിനാണ് ഞാന്‍ ആ സിനിമ ചെയ്തതെന്ന് ഏറ്റവും കൂടുതല്‍ പശ്ചാത്തപിക്കുന്ന സിനിമയാണ് ക്രിസ്ത്യന്‍ ബ്രദേഴ്സ്. സെറ്റില്‍ ഞാന്‍ അതിനെക്കുറിച്ച് ഒന്നും മിണ്ടാതെ നിന്നു. 

റോള്‍ ചെയ്യാമെന്ന് സമ്മതിച്ചു പോയി അത് ചെയ്തു. ആദ്യം പത്തുദിവസത്തെ ഡേറ്റ് ആയിരുന്നു ചോദിച്ചത്. പിന്നീട് അത് 20 ദിവസമായി. എനിക്ക് കിട്ടേണ്ട തുക ഞാന്‍ ചോദിച്ചുവാങ്ങി.

ആ സിനിമയിലേത് കയ്പ്പേറിയ അനുഭവമായിരുന്നു. ആനന്ദ് നീ എന്തിന് ഈ ക്യാരക്ടര്‍ ചെയ്യുന്നുവെന്ന് സെറ്റില്‍വെച്ചു തന്നെ ബിജു മേനോന്‍ ചോദിച്ചിരുന്നു. ബിജു മേനോന്‍ ഓര്‍ക്കുന്നുണ്ടോയെന്ന് എനിക്കറിയില്ല...''

Advertisment