'ജെഎസ്‌കെ- ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള'യില്‍ രണ്ട്  മാറ്റങ്ങള്‍ വരുത്താമെങ്കില്‍ പ്രദര്‍ശന അനുമതി നല്‍കാമെന്ന് സെന്‍സര്‍ ബോര്‍ഡ്

ഒരു സീനിലെ ഭാഗം മ്യൂട്ട് ചെയ്യണമെന്നും സബ്‌ടൈറ്റിലില്‍ മാറ്റം വേണമെന്നും സെന്‍സര്‍ബോര്‍ഡ് കോടതിയെ അറിയിച്ചു.

author-image
ഫിലിം ഡസ്ക്
New Update
c51282b5-4bd3-40d3-8aba-07bee97ac1f7

വിവാദമായ സുരേഷ് ഗോപി ചിത്രം 'ജെഎസ്‌കെ- ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള'യില്‍ രണ്ട്  മാറ്റങ്ങള്‍ വരുത്താമെങ്കില്‍ പ്രദര്‍ശന അനുമതി നല്‍കാമെന്ന് സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയില്‍.

Advertisment

ഒരു സീനിലെ ഭാഗം മ്യൂട്ട് ചെയ്യണമെന്നും സബ്‌ടൈറ്റിലില്‍ മാറ്റം വേണമെന്നും സെന്‍സര്‍ബോര്‍ഡ് കോടതിയെ അറിയിച്ചു.  കോടതിയിലെ വിസ്താര സീനില്‍ ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യണം, ജാനകിയെന്ന പേര് ഉപയോഗിക്കുന്ന സബ്ടൈറ്റിലിലും മാറ്റം വരുത്തണം, ജാനകി വിദ്യാധരന്‍ എന്ന പേരിന് പകരം വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാമെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. 

അങ്ങനെയെങ്കില്‍ പ്രദര്‍ശനാനുമതി നല്‍കാന്‍ തയ്യാറാണെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു. വിഷയം സമവായത്തിലൂടെ പരിഹരിക്കാമെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. 

 

Advertisment