'വേറെ ഒരു കേസ്' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഒരു എക്‌സ്പിരിമെന്റല്‍ ചിത്രമായാണ് 'വേറെ ഒരു കേസ്'

author-image
ഫിലിം ഡസ്ക്
New Update
ccd4d88a-9bf0-409c-b39b-008ac5fd61a9

ടൂറിസ്റ്റ് ഹോം, കാക്കിപ്പട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന സിനിമയാണ് 'വേറെ ഒരു കേസ്' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. 

Advertisment

ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഒരു എക്‌സ്പിരിമെന്റല്‍ ചിത്രമായാണ് 'വേറെ ഒരു കേസ്' അണിയറയില്‍ ഒരുങ്ങുന്നത്. വിജയ് നെല്ലിസ്, അലന്‍സിയര്‍, ബിന്നി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ബിനോജ് കുളത്തൂര്‍, അംബി പ്രദീപ്, അനുജിത്ത് കണ്ണന്‍, സുജ റോസ്, കാര്‍ത്തി ശ്രീകുമാര്‍, ബിനുദേവ്, യാസിര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഇടവേളയ്ക്കു ശേഷം അലന്‍സിയര്‍ ശക്തമായ കഥാപാത്രവുമായി എത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഗുരുവായൂരിലെ ബാസുരി ഇന്നിന്റെ ഉടമസ്ഥന്‍ ഫുവാദ് പനങ്ങായ് ആണ് 'വേറെ ഒരു കേസ്' നിര്‍മിക്കുന്നത്. സുധീര്‍ ബദര്‍, ലതീഷ്, സെന്തില്‍ കുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍.

ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് ഹരീഷ് വി.എസ്. തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നു. ഛായാഗ്രഹണം രജീഷ് രാമന്‍. എഡിറ്റിങ് അമല്‍ ജി. സത്യന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ്. മുരുകന്‍. പിആര്‍ഒ ഹേമ അജയ് മേനോന്‍.

Advertisment