സിനിമാ ഷൂട്ടിങ്ങിനിടെ അപകടം: സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു മരിച്ചു

ആര്യ നായകനായുള്ള സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.

New Update
01912b6f-5abd-4791-9d29-666be822e733 (1)

സിനിമാ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റര്‍ മരിച്ചു.  സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു(മോഹന്‍ രാജ്)വാണ് മരിച്ചത്. ഇന്നലെ പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ കാര്‍ സ്റ്റണ്ട്ത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്.

Advertisment

ആര്യ നായകനായുള്ള സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. കാര്‍ ചെയ്സ് ഷൂട്ട് ചെയ്യുന്നതിനിടെ നിയന്ത്രണംവിട്ട് എസ് യുവി മറിയുകയായിരുന്നു. റാമ്പില്‍ കയറി ചാടുന്ന സീന്‍ ചിത്രീകരിക്കുന്നതിനിടെ, റാമ്പില്‍ കയറുന്നതിന് മുമ്പ് നിയന്ത്രണംവിട്ട് കാര്‍ കീഴ്മേല്‍ മറിയുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Advertisment