അച്ഛനെന്ന സ്ഥാനത്തു ഞാനൊരു വിജയമാണെന്നു സ്വയം തോന്നിയ നിമിഷം, കേരള സമൂഹത്തിന് നന്ദി: കൃഷ്ണ കുമാര്‍

"ജീവിതത്തില്‍ നല്ലതും അത്ര നല്ലതല്ലാത്തതുമായ ഒരുപാടു സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടിട്ടുണ്ട്"

author-image
ഫിലിം ഡസ്ക്
New Update
5353535

പിറന്നാള്‍ ദിനത്തില്‍ വൈകാരിക കുറിപ്പ് പങ്കുവച്ച് നടനും ബി.ജെ.പി.  നേതാവുമായ കൃഷ്ണകുമാര്‍. 

Advertisment

''ഇന്ന് എനിക്ക് 57 വയസ്... ഈ പിറന്നാളിന് സുഖവും സൗന്ദര്യവും അല്‍പ്പം കൂടുതലാണ്. ഒരു പുതിയ ജന്മം ആരംഭിച്ച തോന്നല്‍..

ജീവിതത്തില്‍ നല്ലതും അത്ര നല്ലതല്ലാത്തതുമായ ഒരുപാടു സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടിട്ടുണ്ട്. അന്ന് പ്രായം കുറവായിരുന്നു. ഇന്നത്തതിനേക്കാള്‍ ആരോഗ്യമുണ്ടായിരുന്നു. അതിനാല്‍ അന്ന് അത് എളുപ്പം തരണം ചെയ്തു.

ഇന്ന് ഈ 57-ാമത്തെ വയസില്‍ ജീവിതത്തിലെ ഏറ്റവും കഠിനമായ ഒരു പ്രതിസന്ധിയിലൂടെയാണ് ഞാനും കുടുംബവും കടന്നുപോയത്. എഫ്.ഐ.ആറില്‍ ഇട്ട വകുപ്പുകള്‍ കടുപ്പമേറിയതായിരുന്നു. 

36 കൊല്ലം മുന്‍പ് ദൂരദര്‍ശനിലൂടെ മാധ്യമരംഗത്തുന്നു ജീവിതമാരംഭിച്ച എനിക്ക് ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിട്ടും ചില ചാനലുകള്‍ സത്യം എന്തെന്ന് അന്വേഷിക്കാതെ രണ്ടുമൂന്നു മണിക്കൂര്‍ ഞങ്ങളെ പ്രതിസ്ഥാനത്തു നിര്‍ത്തി പറയാന്‍ കഴിയാത്ത ഒരു അവസ്ഥയിലേക്ക് കൊണ്ടുപോയി. പ്രത്യേകിച്ച് ദിയയെ. 

പക്ഷെ കേരള സമൂഹം ഒന്നടങ്കം ശരിയേതെന്നു തിരിച്ചറിഞ്ഞു ഞങ്ങള്‍ക്കനുകൂലമായി പ്രതികരിച്ചപ്പോള്‍ എല്ലാം മാറി മറിഞ്ഞു. ഈ ഒരു അനുഭവം ജീവിതത്തില്‍ പലതും തിരിച്ചറിയാന്‍ അവസരം തന്നു...

ഞങ്ങളുടെ കുടുംബം അനുഗ്രഹീതമാണ്. ഭൂമിയില്‍ ഇന്നും ബഹുഭൂരിപക്ഷം പേരും സത്യത്തിന്റെ ഭാഗത്താണ്. ശക്തരായ സുഹൃത്തുക്കള്‍ എനിക്കുണ്ട്. ഭാര്യയും മക്കളും ഞാന്‍ വിചാരിച്ചതിലും ശക്തരും ബുദ്ധിമതികളുമാണ്. 

കേരള സമൂഹത്തിന്റെ പക്വത അഭിനന്ദനാര്‍ഹമാണ്. അച്ഛനെന്ന സ്ഥാനത്തു ഞാനൊരു വിജയമാണെന്നു സ്വയം തോന്നിയ നിമിഷം. ഇനിയും പലതും പറയാനുണ്ട്. വലിച്ചു നീട്ടുന്നില്ല. 

ഇത്രയും കാലം ആരോഗ്യത്തോടെ ഇവിടെ ജീവിക്കാന്‍ അവസരം തന്ന ദൈവത്തിനു നന്ദി. തകര്‍ന്നു എന്നു തോന്നിയടത്തു നിന്നും കുടുംബത്തോടെ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കരുത്തു തന്ന എന്റെ പ്രിയ സഹോദരീ സഹോദരങ്ങള്‍ക്കും എന്റെ നന്ദി...''