നടി മാലാ പാര്‍വ്വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഫെയ്‌സ് ബുക്കില്‍ പ്രചരിപ്പിച്ചു; പോലീസ് കേസെടുത്തു

ആരാണ് പേജിന്റെ  അഡ്മിന്‍ എന്ന കാര്യം വ്യക്തമല്ല.

New Update
Maala-Parvathi1

കൊച്ചി: നടി മാലാ പാര്‍വ്വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌തെന്ന പരാതിയില്‍ കൊച്ചി സൈബര്‍ പോലീസ് കേസെടുത്തു. മനേഷ് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ആരാണ് പേജിന്റെ  അഡ്മിന്‍ എന്ന കാര്യം വ്യക്തമല്ല.

Advertisment

സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ട് പ്രകാരവുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മാല പാര്‍വതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

Advertisment