ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കാതെ അവളെ മാറ്റി നിര്‍ത്തുന്നത് എന്തിനാണ്, 27 വര്‍ഷങ്ങള്‍ക്ക് ശേഷം മാതാപിതാക്കള്‍ക്കൊപ്പം ചെലവഴിക്കണമെന്ന് ജ്യോതിക ആഗ്രഹിച്ചു, ഞാന്‍ തടസം നിന്നില്ല: സൂര്യ

"വിവാഹശേഷം 27 വര്‍ഷം എനിക്കൊപ്പം ചെന്നൈയിലായിരുന്നു ജ്യോതിക ഉണ്ടായിരുന്നത്"

author-image
ഫിലിം ഡസ്ക്
New Update
53535

നടി എന്ന നിലയില്‍ ജ്യോതികയുടെ വളര്‍ച്ച തനിക്ക് സന്തോഷമുണ്ടാക്കുന്നുണ്ടെന്ന് നടന്‍ സൂര്യ. പുതിയ ചിത്രത്തിന്റെ ഭാഗമായി ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. 

Advertisment

4242

''18-ാമത്തെ വയസിലാണ് ജ്യോതിക ചെന്നൈയിലേക്ക് വരുന്നത്. വിവാഹശേഷം 27 വര്‍ഷം എനിക്കൊപ്പം ചെന്നൈയിലായിരുന്നു ജ്യോതിക ഉണ്ടായിരുന്നത്. എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ജ്യോതിക സ്വന്തം കരിയര്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, ജീവിത ശൈലി എല്ലാം വിട്ടാണ് ചെന്നൈയില്‍ താമസമാക്കിയത്. ബാന്ദ്രയില്‍ ആയിരുന്നു ജ്യോതിക ജനിച്ച് വളര്‍ന്നത്.

2424

27 വര്‍ഷങ്ങള്‍ക്ക് ശേഷം മാതാപിതാക്കള്‍ക്കൊപ്പം സമയം ചെലവഴിക്കണമെന്ന് ജ്യോതിക ആഗ്രഹിച്ചു. ഒരു പുരുഷന് എന്തെല്ലാം ആവശ്യമാണോ അതെല്ലാം സ്ത്രീയ്ക്കും ആവശ്യമാണ്. അതുകൊണ്ട് തന്നെ മാതാപിതാക്കളോടൊപ്പം പോകുന്നതിന് ഞാന്‍ തടസം നിന്നില്ല. 

2424

ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കാതെ അവളെ മാറ്റി നിര്‍ത്തുന്നത് എന്തിനാണ്. നടി എന്ന നിലയില്‍ അവളുടെ വളര്‍ച്ച എനിക്കും സന്തോഷമുണ്ടാക്കുന്നുണ്ട്. ഇപ്പോഴല്ലെങ്കില്‍ എപ്പോഴാണ് മാറ്റം വരുത്താന്‍ പോകുന്നത്...''

Advertisment