കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനാകുന്ന ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പേര് മാറ്റണമെന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ നടപടിക്കെതിരെ പരിഹാസവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി.
''എന്റെ പേര് ശിവന്‍കുട്ടി.. സെന്‍സര്‍ ബോര്‍ഡ് എങ്ങാനും ഈ വഴി?'' - എന്ന പ്രതികരണമാണ് ശിവന്‍കുട്ടി സാമൂഹിക മാധ്യമത്തില്‍ കുറിച്ചത്. മുമ്പ് 'സെന്‍സര്‍ ബോര്‍ഡോ, സെന്‍സില്ലാ ബോര്‍ഡോ' എന്ന പ്രതികരണവും മന്ത്രി നടത്തിയിരുന്നു.