നമുക്കിപ്പോള്‍ രണ്ടു മന്ത്രിമാരാണുള്ളത്, കേരള മന്ത്രി ഗണേഷ് കുമാര്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, എന്തായാലും അടുത്ത മന്ത്രി ഞാന്‍ തന്നെ, 2026നല്ലേ അടുത്ത തെരഞ്ഞെടുപ്പ്, സമയം കിടക്കുന്നതേയുള്ളൂ:  ഭീമന്‍ രഘു

അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിലും തെരഞ്ഞെടുപ്പിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടന്‍.

author-image
മൂവി ഡസ്ക്
Updated On
New Update
75757

അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെന്ന് നടന്‍ ഭീമന്‍ രഘു. അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിലും തെരഞ്ഞെടുപ്പിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടന്‍.

Advertisment

''അമ്മയുടെ വാര്‍ഷിക പൊതുയോഗങ്ങളിലാണ് എല്ലാവരെയും കാണാനും സൗഹൃദം പങ്കുവയ്ക്കാനും സാധിക്കുന്നത്. ഇവിടെ സുരേഷ് ഗോപി വന്നു. കേന്ദ്രമന്ത്രിയായാണ് അദ്ദേഹം ഇവിടെ വന്നത്. 

നമുക്കിപ്പോള്‍ രണ്ടു മന്ത്രിമാരാണുള്ളത്. കേരള മന്ത്രി ഗണേഷ് കുമാര്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി. അമ്മയ്ക്ക് അഭിമാനമായ രണ്ടു മന്ത്രിമാര്‍ ഇവിടെയുണ്ട് എന്നുള്ളത് വളരെ നല്ലൊരു കാര്യമാണ്. എന്തായാലും അടുത്ത മന്ത്രി ഞാന്‍ തന്നെ. 2026നല്ലേ അടുത്ത തെരഞ്ഞെടുപ്പ്. സമയം കിടക്കുന്നതേയുള്ളൂ. എന്തായാലും വളരെ സന്തോഷം. അമ്മയെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ പുതിയ ഭാരവാഹികള്‍ക്ക് കഴിയട്ടെ...''

Advertisment