മഹേഷ്ബാബു ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും റിലീസ് നവംബറില്‍

എസ്.എസ്.എം.ബി 29 എന്നു താത്കാലികമായി പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.

author-image
ഫിലിം ഡസ്ക്
New Update
f562c422-ff2d-4ed3-8c8f-7fb199c18bc2

മഹേഷ്ബാബു നായകനായി എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും നവംബറില്‍ റിലീസ് ചെയ്യും.

Advertisment

എസ്.എസ്.എം.ബി 29 എന്നു താത്കാലികമായി പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. മഹേഷ് ബാബുവിന്റെ 50-ാം പിറന്നാള്‍ ദിനമായ ഇന്നലെ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ രാജമൗലി പങ്കുവച്ചു. ചിത്രത്തിലെ മഹേഷ് ബാബുവിന്റെ കഥാപാത്രത്തിന്റെ പ്രീലുക്ക് പോസ്റ്റര്‍ ആണ് പങ്കുവച്ചത്. 

ഗ്‌ളോബ് ട്രോട്ടര്‍ അഥവാ ലോകം ചുറ്റുന്നവന്‍ എന്നാണ് മഹേഷ്ബാബുവിന്റെ കഥാപാത്രത്തെ പോസ്റ്ററില്‍ വിശേഷിപ്പിക്കുന്നത്. 
നവംബറില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള വെളിപ്പെടുത്തല്‍ ചിത്രത്തെക്കുറിച്ച് നടത്തുമെന്നും രാജമൗലി അറിയിച്ചു. ഇന്ത്യാന ജോണ്‍സ് സീരിസിന്റെ ലൈനിലാണ് ചിത്രം ഒരുക്കുക. പൃഥ്വിരാജ് അതിശക്തനായ വില്ലന്‍ വേഷത്തിലാണ് എത്തുക. പ്രിയങ്ക ചോപ്രയാണ് നായിക.

ഹോളിവുഡില്‍ നിന്നുള്ള പ്രശസ്ത താരങ്ങളും അണിനിരക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയ്ക്ക് 900 കോടിയാണ് ബഡ്ജറ്റ്. സിനിമയുടെ ആദ്യഭാഗം 2027ല്‍ റിലീസ് ചെയ്യും. എസ്.എസ്. രാജമൗലിയുടെ പിതാവും തിരക്കഥാകൃത്തുമായ വിജയേന്ദ്രപ്രസാദ് ആണ് രചന. എം.എം. കീരവാണി സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

Advertisment