അമ്മയുടെ തെരഞ്ഞെടുപ്പില്‍ ആരോപണ വിധേയര്‍ മത്സരിക്കുന്നത് ശരിയല്ല, മോഹന്‍ലാല്‍ എന്തിനാണ് ഈ കുരിശെടുത്ത് തലയില്‍ വച്ചതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്: മല്ലിക സുകുമാരന്‍

"ചിലര്‍ പുറത്തു പോയ ശേഷം തീരുമാനം മാറ്റുന്നത് തെറ്റാണ്..."

author-image
ഫിലിം ഡസ്ക്
New Update
mallika-sukumaran-familyw4-1667729359

ആരോപണ വിധേയര്‍ മത്സരിക്കുന്നത് ശരിയല്ലെന്ന് സംഘടന അമ്മയുടെ തെരഞ്ഞെടുപ്പില്‍ ആരോപണ വിധേയര്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ച് നടി മല്ലിക സുകുമാരന്‍. ഒരു മാധ്യമത്തോട്  പ്രതികരിക്കുകയായിരുന്നു അവര്‍. 

Advertisment

''അമ്മയുടെ തെരഞ്ഞെടുപ്പില്‍ ആരോപണ വിധേയര്‍ മത്സരിക്കുന്നത് ശരിയല്ല. ചിലര്‍ പുറത്തു പോയ ശേഷം തീരുമാനം മാറ്റുന്നത് തെറ്റാണ്. 

മോഹന്‍ലാല്‍ അമ്മയുടെ തലപ്പത്തു നിന്നും മാറിയതില്‍ എനിക്ക് സന്തോഷമുണ്ട്. ആരോപണം നേരിടേണ്ടി വന്നവരോട് വിശദീകരണം ചോദിക്കുന്നത് മുമ്പും ഉണ്ടായിട്ടുണ്ട്. 

മാപ്പ് പറയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചരിത്രം ഇവിടെ കിടപ്പുണ്ട്. 20-21 വയസുള്ള എന്റെ മകനെ രണ്ട് സ്ഥലത്ത് വിളിച്ചു വരുത്തി ഖേദം പ്രകടിപ്പിച്ചില്ലേ? എവിടെപ്പോയി ആ ശക്തമായ നിലപാടുകളൊക്കെ?.

അങ്ങനൊരു സംഭവത്തിന്റെ പുറത്ത് ദിലീപ് മാറിപ്പോയി. ദിലീപ് എല്ലാവര്‍ക്കും പ്രിയപ്പെട്ട നടനായിരുന്നു. തെറ്റ് ചെയ്തോ ഇല്ലയോ എന്നത് കോടതി തീരുമാനിക്കട്ടെ. ബാബുരാജായാലും എന്റെ മക്കളായാലും തെറ്റ് ചെയ്തുവെന്ന് പരസ്യമായൊരു ആരോപണം വന്നാല്‍ എന്താണ് സംഭവമെന്ന് മറ്റുള്ള അംഗങ്ങളെ പറഞ്ഞ് മനസിലാക്കണം.

mallika-kabani

അതിന്റെ ആവശ്യമില്ല, ഞങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് പറയുന്നു, ശരി. എന്നിട്ട് നിങ്ങള്‍ പറയുന്നു ഇവിടെ ഇതു പാടില്ല. ഇവര്‍ മാറി നില്‍ക്കുന്നുവെന്ന്. അങ്ങനെ പ്രഖ്യാപിച്ച ശേഷം ഇങ്ങനൊരു തിരുത്തല്‍ എങ്ങനെ വന്നുവെന്ന് എനിക്കറിയില്ല. അത് സംശയാസ്പദമാണ്. 

അതേസമയം, മോഹന്‍ലാല്‍ മാറിയതില്‍ സന്തോഷിക്കുന്ന ആളാണ് ഞാന്‍. എന്തിനാണ് അത്രയും വലിയൊരു താരം ഈ കുരിശെടുത്ത് തലയില്‍ വച്ചതെന്ന് എനിക്കും തോന്നിയിട്ടുണ്ട്. 

അങ്ങനെ എന്തൊക്കെ സംഭവിച്ചു ഇവിടെ. അതെല്ലാം സംഭവിച്ചിട്ട്, അതൊക്കെ വെറുതെയായിരുന്നുവെന്ന് തോന്നുന്ന തരത്തില്‍ റീഅറേഞ്ച്മെന്റ് നടത്തുകയാണ്. നമ്മളൊരു തീരുമാനമെടുത്ത്, അത് പ്രകാരം ഒന്ന് രണ്ടു പേര്‍ പുറത്ത് പോയ ശേഷം ആ തീരുമാനം മാറ്റുന്നത് ശരിയല്ല...'' 

 

Advertisment