/sathyam/media/media_files/2025/07/10/dcde9265-2b66-4c31-b14b-3952ea9ef47b-2025-07-10-13-51-24.jpg)
നവാഗതനായ കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത് സൈജു കുറുപ്പ് നായകനായെത്തിയ ചിത്രമാണ് ഭരതനാട്യം. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഭരതനാട്യം സീക്വലിന്റെ പേര് പുറത്തുവന്നിരിക്കുകയാണ്.
സൈജു കുറുപ്പാണ് രണ്ടാം ഭാഗം നിര്‍മിക്കുന്നത്. ആട് 3 യുടെ ഷൂട്ടിങ് പൂര്‍ത്തിയാകുന്നതിന് പിന്നാലെ മോഹനിയാട്ടത്തിന്റെ ചിത്രീകരണം തുടങ്ങും.
കൃഷ്ണദാസ് മുരളി തന്നെയാണ് മോഹിനിയാട്ടത്തിന്റെയും സംവിധായകന്‍. നവംബറില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. 'നവംബറില്‍ ഷൂട്ടിങ് തുടങ്ങാനാണ് ഞങ്ങള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. അടുത്ത വര്‍ഷം റിലീസ് ചെയ്യാനാണ് തീരുമാനമെന്നും' സംവിധായകന്‍ കൃഷ്ണദാസ് മുരളി പറഞ്ഞു. നവാഗതനായ വിഷ്ണു ആര്‍ പ്രദീപിനൊപ്പം കൃഷ്ണദാസ് മുരളിയും ചേര്‍ന്നാണ് ആണ് മോഹിനിയാട്ടത്തിന് കഥയൊരുക്കുന്നത്.