കിടപ്പറയിലേക്ക് പുരുഷന്മാര്‍ സ്ത്രീകളെ വിളിക്കുന്നതില്‍ എന്താണ് തെറ്റെന്ന് നടന്‍ കൊല്ലം തുളസി.
''കിടപ്പറയിലേക്ക് പുരുഷന്മാര്‍ സ്ത്രീകളെ വിളിക്കുന്നതില്‍ എന്താണ് തെറ്റ്. പശുവിനേയോ എരുമയേയോ വിളിക്കാന്‍ പറ്റില്ലല്ലോ. പുരുഷന്മാര്‍ക്ക് കിടപ്പറ പങ്കിടണമെങ്കില്‍ സ്ത്രീകളെ വിളിക്കണം. സ്ത്രീകള്‍ക്ക് കിടപ്പറ പങ്കിടണമെങ്കില്‍ പുരുഷന്മാരെ വിളിക്കണം. സ്ത്രീയെ ജനിപ്പിച്ചത് എന്തിനാണ്..? ആദം-ഹവ്വ ചരിത്രം എടുത്ത് നോക്ക്.
ഞാന്‍ ബലാത്സംഗ സീനൊന്നും അഭിനയിച്ചിട്ടില്ല. അത്തരം സീനിലേക്ക് വിളിച്ചവരോട് മുഖത്ത് നോക്കി പറഞ്ഞിട്ടുമുണ്ട്. ഞാന്‍ ബലാത്സംഗ നടനല്ല. അതുകൊണ്ട് എനിക്ക് ഇണയെ കിട്ടിയിട്ടില്ല. ഇപ്പോള്‍ അങ്ങനെയുള്ള സീനുകള്‍ കിട്ടിയിരുന്നുവെങ്കിലെന്ന് ആഗ്രഹമുണ്ട്. പക്ഷെ എനിക്ക് തരില്ല. അതുകൊണ്ട് ഞങ്ങള്‍ക്ക് സ്ത്രീകളുമായി ബന്ധമില്ല.
പിന്നെ എങ്ങനെയാണ് ഇംഗിതം ഞങ്ങള്‍ അറിയിക്കുന്നത്. ഇത് നായകന്മാരോടുള്ള ഇഷ്ടവും ഭ്രമവുമാണ്. സ്ത്രീകള്‍ അങ്ങോട്ട് ചെല്ലുകയാണ്. ആരോപണം ഉന്നയിച്ച നടിമാരുടെ വീട്ടിലേക്കോ മുറിയിലേക്കോ നടന്മാര്‍ ചെന്നിട്ടില്ല. സിദ്ദീഖിന്റെ മുറിയില്‍ ചെന്നതിന് വരെയെ രേഖകളുള്ളൂ മറ്റൊന്നിനുമില്ല.
അതിനാല്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്നത് തെറ്റല്ലേ. മറ്റൊരു കുടുംബം കലക്കുകയല്ലേ. ആത്മാഭിമാനമുള്ള സ്ത്രീ ഇങ്ങനെയൊന്നും കൊണ്ടുവരില്ല. സംഭവിച്ചിരിക്കാം. ഞാന്‍ ഒന്നും ന്യായീകരിക്കുന്നില്ല. തെറ്റ് തെറ്റ് തന്നെയാണ്. എന്റെ മുറിയില്‍ നടിമാര്‍ വന്ന് തട്ടിയിട്ടുണ്ടല്ലോ. അങ്ങനെ തട്ടുന്നത് മറ്റെന്തിന് എങ്കിലും വേണ്ടിയാണെന്നതിന് തെളിവുണ്ടോ?
എന്റെ കതകില്‍ തട്ടിയത് എനിക്ക് അറിയാവുന്ന ചെറുപ്പക്കാരിയായ നടിയാണ്. എനിക്ക് അവരെ ഇഷ്ടമാണ്. വേറൊരു രീതിയിലും അല്ല. മാനസീകമായി അടുപ്പം വരുമ്പോള്‍ രണ്ടുപേര്‍ ശാരീരികമായി ബന്ധപ്പെട്ടെന്ന് വരും. അത് അവരുടെ ആഗ്രഹമാണ്. മറ്റുള്ളവര്‍ക്ക് ചോദ്യം ചെയ്യേണ്ട കാര്യമില്ല. ഇത് എവിടെയാണ് ഇല്ലാത്തത്.
വീട് പണിക്ക് നില്‍ക്കുന്ന മെയ്ക്കാട് സ്ത്രീയെ പോലും വിടാത്ത സമൂഹമല്ലേ നമ്മുടേത്. പിന്നെ സിനിമാക്കാരെ മാത്രം കേറി അള്ളേണ്ട കാര്യം എന്താണ്. സിനിമാക്കാര്‍ക്ക്ഗ്ലാമറും പണവും ഉള്ളതുകൊണ്ട് അവരെ ഇടിച്ച് താഴ്ത്താമെന്ന് കരുതി മറ്റുള്ളവര്‍ ലക്ഷ്യപ്രാപ്തിക്ക് വേണ്ടി ചെയ്യുന്നതാണ് ഇതെല്ലാം. അമ്മ സംഘടനയെ തകര്‍ക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണ് ഇതെല്ലാം...''