വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നു; വിന്‍സി അലോഷ്യസിനോട് ക്ഷമ ചോദിച്ച് ഷൈന്‍ ടോം

"തമാശ രീതിയില്‍ പറയുന്ന കാര്യങ്ങള്‍ ഒരുപക്ഷേ മറ്റുള്ളവരെ വിഷമിപ്പിച്ചേക്കാം"

author-image
ഫിലിം ഡസ്ക്
New Update
2184f032-dc1f-4f70-b39b-6baa15c9da7b

നടി വിന്‍സി അലോഷ്യസിനോട് ക്ഷമ ചോദിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. സൂത്രവാക്യം എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇരുവരും ആദ്യമായി ഒരുമിച്ച് ഒരേ വേദിയില്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം.

Advertisment

''വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നു. നമ്മള്‍ ഓരോ നിമിഷവും ആളുകളെ രസിപ്പിക്കുവാന്‍ ഉദ്ദേശിച്ച് തമാശ രീതിയില്‍ പറയുന്ന കാര്യങ്ങള്‍ ഒരുപക്ഷേ മറ്റുള്ളവരെ വിഷമിപ്പിച്ചേക്കാം. 

എല്ലാവരും ഒരുപോലെയല്ല. ആളുകളെ കാണാനും അവരുടെ ആശയവുമെല്ലാം വ്യത്യസ്തമാണ്. ഒരേ കാര്യം അഞ്ച് പേര്‍ അഞ്ച് രീതിയിലാണ് എടുക്കുന്നത്. അത് പലപ്പോഴും എനിക്ക് മനസ്സിലായിരുന്നില്ല...''

Advertisment