അഭിഷന്‍ ജീവിന്ത്, അനശ്വര രാജന്‍ ചിത്രത്തിന് ചെന്നൈയില്‍ തുടക്കം

ചലച്ചിത്ര, വ്യവസായ പ്രമുഖര്‍ പങ്കെടുത്ത പൂജ ചടങ്ങോടെയാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്.

author-image
ഫിലിം ഡസ്ക്
New Update
28d17b54-1967-40a3-b2ad-4fcf91bd4a16

അഭിഷന്‍ ജീവിന്ത്, അനശ്വര രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മദന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് ചെന്നൈയില്‍ തുടക്കമായി.

Advertisment

ശശികുമാര്‍, സിമ്രാന്‍, ആര്‍ജെ ബാലാജി, മണികണ്ഠന്‍, രഞ്ജിത് ജയകോടി, പ്രഭു റാം വ്യാസ്, ഡിഡി തുടങ്ങിയ ചലച്ചിത്ര, വ്യവസായ പ്രമുഖര്‍ പങ്കെടുത്ത പൂജ ചടങ്ങോടെയാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്.

സിയോണ്‍ ഫിലിംസിന്റെ ബാനറില്‍ സൗന്ദര്യ രജനികാന്തും എംആര്‍പി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മഗേഷ് രാജ് പാസിലിയനും നസറത്ത് പാസിലിയനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 

ഛായാഗ്രഹണം- ശ്രേയസ് കൃഷ്ണ, സംഗീതം- ഷോണ്‍ റോള്‍ഡന്‍, എഡിറ്റിംഗ്- സുരേഷ് കുമാര്‍, കലാസംവിധാനം- രാജ്കമല്‍, കോസ്റ്റ്യൂം ഡിസൈന്‍- പ്രിയ രവി, പി.ആര്‍.ഒ ശബരി.

Advertisment