/sathyam/media/media_files/2025/10/27/actor-ashokan-1-2025-10-27-13-38-14.jpg)
പഴയതിനെ അപേക്ഷിച്ച് സിനിമയിലെ മനുഷ്യര്‍ തമ്മിലുള്ള ആത്മബന്ധം കുറഞ്ഞെന്ന് നടന്‍ അശോകന്‍.
''ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സിനിമ ചെയ്യുന്നത് നവാഗതരായ സംവിധായകര്‍ക്കൊപ്പമാണ്. ഏറ്റവും പുതിയ ടെക്‌നോളജിയിലും രീതിയിലും സിനിമയെ സമീപിക്കുന്നവരാണ് അവരെല്ലാം. ആ സിനിമകളിലും നല്ല കഥാപാത്രമാകാന്‍ സാധിക്കുന്നു എന്നത് എന്റെ ഭാഗ്യമാണ്.
/filters:format(webp)/sathyam/media/media_files/2025/10/27/ashokan2-1653073849-1656426824-2025-10-27-13-39-22.jpg)
പഴയതിനെ അപേക്ഷിച്ച് സിനിമ നിര്‍മിക്കുക എന്നത് ഇക്കാലത്തു കുറേക്കൂടി എളുപ്പമായിട്ടുണ്ട്. ടെക്‌നോളജിയുടെ വളര്‍ച്ചകൊണ്ട് സാധ്യമായത്. പലതരം കാമറകളും മറ്റുപകരണങ്ങളുമെല്ലാം ലഭ്യമായതിനാല്‍ ഇന്ന് ഏത് ബജറ്റിലും സിനിമയെടുക്കാമെന്ന രീതിയിലേക്ക് കാര്യംമാറി. അതൊക്കെ നല്ലതാണ്.
/filters:format(webp)/sathyam/media/media_files/2025/10/27/actor-ashokan-2025-10-27-13-41-03.jpg)
പക്ഷേ, പഴയതിനെ അപേക്ഷിച്ച് സിനിമയിലെ മനുഷ്യര്‍ തമ്മിലുള്ള ആത്മബന്ധം കുറഞ്ഞു. കാരണം കാരവാന്‍പോലുള്ള സൗകര്യങ്ങള്‍ വന്നതോടെ ഇടവേളകളില്‍ ഒന്നിച്ചിരുന്നുള്ള സംസാരവും മറ്റും ഇല്ലാതായി. സീന്‍ കഴിഞ്ഞാല്‍ ആള്‍ക്കാര്‍ കാരവാനില്‍ പോയി ഇരിക്കുന്ന രീതിയിലേക്ക് കാര്യം മാറി...''
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us