അറിവില്ലായ്മകൊണ്ട് എന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റിന് ഞാന്‍  ക്ഷമ ചോദിക്കുന്നു: ജാസ്മിന്‍ ജാഫര്‍

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയിലൂടെയാണ് താരം മാപ്പ് ചോദിച്ചത്.

author-image
ഫിലിം ഡസ്ക്
New Update
bfe7386f-8b23-49d6-b94e-881db8e15481

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് സോഷ്യല്‍ മീഡിയ താരം ജാസ്മിന്‍ ജാഫര്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയിലൂടെയാണ് താരം മാപ്പ് ചോദിച്ചത്.

Advertisment

''എന്നെ സ്നേഹിക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഞാന്‍ ചെയ്ത ഒരു വീഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസിലാക്കുന്നു. ആരേയും വേദനിപ്പിക്കാന്‍ വേണ്ടിയോ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് വിചാരിച്ചോ ചെയ്തതല്ല.

4e586e3b-51f3-48c7-acd3-23e86cd55d6f

അറിവില്ലായ്മ കൊണ്ട് എന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റിന് ഞാന്‍ എല്ലാവരോടും ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു...'' എന്നാണ് ജാസ്മിന്റെ പ്രതികരണം.

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചെന്നാണ് ജാസ്മിനെതിരായ പരാതി. ക്ഷേത്രത്തിന്റെ ഭാഗം എന്ന നിലയ്ക്ക് ക്ഷേത്രക്കുളത്തില്‍ വിഡിയോ ചിത്രീകരിക്കുന്നതിന് വിലക്കുണ്ട്.

Advertisment