ഞാന്‍ ബേസില്‍ ജോസഫിന്റെ വലിയ ആരാധകനാണ്: ജയം രവി

"ഒരാള്‍ രണ്ട് തവണ മുഖ്യമന്ത്രി ആവണമെങ്കില്‍ നല്ല രാഷ്ട്രീയക്കാരന്‍ മാത്രമല്ല നല്ല വ്യക്തി കൂടി ആകണം"

author-image
ഫിലിം ഡസ്ക്
New Update
6541c97d-7fc5-4fac-8b3b-8598289ee26c

ലോക സിനിമ മുഴുവന്‍ മലയാളത്തെ തിരിഞ്ഞു നോക്കാന്‍ കാരണം ഇവിടുത്തെ പുതിയ ചലച്ചിത്ര പ്രവര്‍ത്തകരാണെന്ന് നടന്‍ രവി മോഹന്‍. സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നടന്‍. 

Advertisment

''മലയാള സിനിമയിലെ സ്‌കൂള്‍ ഓഫ് ആക്ടിങ് എനിക്ക് വളരെയധികം ഇഷ്ടമാണ്. ലോക സിനിമ മുഴുവന്‍ മലയാളത്തെ തിരിഞ്ഞു നോക്കാന്‍ കാരണം ഇവിടുത്തെ പുതിയ ചലച്ചിത്ര പ്രവര്‍ത്തകരാണ്. 

എന്നെ ഇത്തരമൊരു ചടങ്ങിന് ക്ഷണിച്ചതിന് ഒരുപാട് നന്ദി. അതുപോലെ എന്റെ സഹോദരന്‍ ബേസില്‍ ജോസഫിനൊപ്പം വേദി പങ്കിടാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം. ഞാന്‍ അദ്ദേഹത്തിന്റെ സിനിമകളുടെ വലിയൊരു ആരാധകനാണ്. പുതിയ ചിന്തകള്‍, പുതിയ ഐഡിയകള്‍, പുതിയ മുഖങ്ങള്‍ സിനിമയ്ക്ക് എപ്പോഴും ആവശ്യമാണ്.

അദ്ദേഹത്തെപ്പോലെ ഒരുപാട് കഴിവുള്ള ആളുകള്‍ വരുന്നതാണ് സിനിമയുടെ ആരോഗ്യത്തിന് നല്ലത്. അതുപോലെ കേരളത്തില്‍ നിന്ന് നിറയെ കഴിവുള്ളവര്‍ വരുന്നുണ്ട്. ലോക സിനിമ മുഴുവന്‍ മലയാളത്തെ തിരിഞ്ഞു നോക്കാന്‍ കാരണം ഇവിടുത്തെ പുതിയ ചലച്ചിത്ര പ്രവര്‍ത്തകരാണ്. പുതിയ ടീം വരുന്നതു കൊണ്ടാണ്. എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഞാന്‍ ഇവിടെ വന്നതു കൊണ്ട് പറയുന്നതല്ല ഇതൊന്നും.

ഞാന്‍ എപ്പോഴും പറയാറുള്ള കാര്യമാണ്, എന്റെ പഴയ ഇന്റര്‍വ്യൂ ഒക്കെ വേണമെങ്കില്‍ നിങ്ങള്‍ക്ക് എടുത്ത് കാണാം. മലയാള സിനിമയുടെ സ്‌കൂള്‍ ഓഫ് ആക്ടിങ് എനിക്ക് വളരെ ഇഷ്ടമാണ്. അത്രയും നാച്ചുറല്‍ ആണിത്. ഇതുപോലെയൊക്കെ ചെയ്യണമെന്ന് എനിക്ക് മലയാള സിനിമ കാണുമ്പോഴൊക്കെ തോന്നും. എന്റെ അച്ഛന്‍ ഡബ്ബിങ് പ്രൊഡ്യൂസര്‍ ആയിരുന്ന സമയത്ത് തമിഴിലും മറ്റു ഭാഷകളിലുമൊക്കെ ഒരുപാട് സിനിമകള്‍ ചെയ്യുമായിരുന്നു.

അന്ന് ഞാന്‍ കുട്ടിയായിരുന്നു. ആ സമയത്ത് ഞാനൊരുപാട് മലയാള സിനിമകള്‍ കണ്ടിട്ടുണ്ട്. നിറയെ മലയാള സിനിമകള്‍ കണ്ട് വളര്‍ന്ന ഒരാളു കൂടിയാണ് ഞാന്‍. നെടുമുടി വേണു സാര്‍, ഇന്നസെന്റ് സാര്‍ അങ്ങനെ, അവരൊന്നും ഇപ്പോഴില്ല, പക്ഷേ ഇവരൊക്കെ എനിക്ക് ഒരുപാട് പ്രചോദനമായിട്ടുണ്ട്. അവരൊക്കെ നല്‍കിയ പ്രചോദനം തമിഴ്‌നാട്ടിലെ ഓരോ അഭിനേതാക്കള്‍ക്കും ഉണ്ടാകും.

ഒരാള്‍ ഒരു തവണ മുഖ്യമന്ത്രിയാകാം. പക്ഷേ ഒരാള്‍ രണ്ട് തവണ മുഖ്യമന്ത്രി ആവണമെങ്കില്‍ നല്ല രാഷ്ട്രീയക്കാരന്‍ മാത്രമല്ല നല്ല വ്യക്തി കൂടി ആകണം. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു. നിങ്ങളുടെ സ്‌നേഹം അദ്ദേഹത്തിന് ഉള്ളതുവരെ ഞങ്ങളുടെ സ്‌നേഹവും അദ്ദേഹത്തിന് എന്നുമുണ്ടാകും.

ഞാന്‍ എല്ലാ വര്‍ഷവും ശബരിമലയ്ക്ക് പോകാറുണ്ട്. അപ്പോ എല്ലാ തവണയും തിരുവനന്തപുരമോ കൊച്ചിയോ വഴിയാണ് പോകുന്നത്. ഞാന്‍ എപ്പോള്‍ വന്നാലും അതേ സ്‌നേഹം എനിക്ക് നല്‍കുന്ന എല്ലാവര്‍ക്കും നന്ദി...''

Advertisment