/sathyam/media/media_files/2025/07/19/602f312c-75d8-4598-866a-1c25a3840a0c-2025-07-19-11-31-49.jpg)
സോഷ്യല്‍ മീഡിയ ഒരു ഇന്‍ഡസ്ട്രിയായി മാറിയെന്ന് അവതാരകനും നടനുമായ സാബു മോന്‍.
''സിനിമകളുടെ പ്രെമോഷന്റെ ഭാഗമായി പല കോലം കെട്ടലും ഉണ്ടാകും. അതൊക്കെ ഇതിന്റെ ഭാഗമാണ്. ഇതൊരു വിനോദ മേഖലയാണ്. പക്ഷെ സെലിബ്രിറ്റി ഇമേജ് തങ്ങള്‍ക്ക് എന്ത് തോന്ന്യാസം കാണിക്കാനുമുള്ളതാണെന്ന് വേറെ ചില സെലിബ്രിറ്റികള്‍ വിചാരിക്കുന്നിടത്താണ് പ്രശ്നം. സോഷ്യല്‍ മീഡിയയും ഒരു ഇന്‍ഡസ്ട്രിയായി മാറി. അതൊരു സമാന്തര ലോകമാണ്.
എനിക്കറിയാവുന്ന മനുഷ്യരോട് പറയാറുണ്ട് ഇവരെ പ്രോത്സാഹിപ്പിക്കരുതെന്ന്. കൊടുക്കാതിരുന്നാല്‍ ഇവരൊക്കെ മാറി നിന്നോളും. ഞാന്‍ ഇവരെ പാപ്പരാസികള്‍ എന്നാണ് വിളിക്കുക എന്നാണ് സാബു പറയുന്നത്. ഇതേ ആളുകളാണ് ഡയാനയെ കൊന്നു കളഞ്ഞത്.
ഇതേ പാപ്പരാസികള്‍ തന്നെയാണ് ഒരുപാട് മനുഷ്യരുടെ ജീവിതം തകര്‍ത്തുകളഞ്ഞത്. ഒളിക്ക്യാമറ വച്ച് നടക്കുന്ന മഞ്ഞപത്രക്കാര്‍. അവര്‍ക്ക് അക്കൗണ്ടബിലിറ്റിയില്ല. വായില്‍ തോന്നുന്നത് എഴുതാം പറയാം.
നവ മാധ്യമങ്ങള്‍ വ്യത്യസ്ത മനുഷ്യര്‍ ജീവിക്കുന്ന ലോകമാണ്. അവര്‍ക്ക് യാതൊരു സാമൂഹിക ഉത്തരവാദിത്തവുമില്ല. അവര്‍ ദൈനംദിന ജീവിതത്തില്‍ മാന്യമായിട്ട് ജീവിക്കുന്നവരാകും. പക്ഷെ നടിയുടെ ചിത്രത്തിന് താഴെ വൃത്തികെട്ട പ്രയോഗം നടത്തും. പിടിക്കുമ്പോള്‍ മദ്യലഹരിയിലാണെന്ന് പറയും. ഈ പാരലല്‍ വേല്‍ഡിലെ പരിപാടി നല്ലതല്ല. ഇവര്‍ ജീവിക്കുന്നത് രണ്ട് ജീവിതമാണ്.
എനിക്ക് ഇത്തരം മനുഷ്യരോട് അറപ്പും വെറുപ്പുമാണ്. അവര്‍ എന്നെ കാണണ്ട. എനിക്ക് സപ്പോര്‍ട്ട് ചെയ്യണ്ട. ഓണ്‍ലൈന്‍ മീഡിയകളാണ് ഇത്തരം ദുഷിപ്പുകളെ പ്രൊമോട്ട് ചെയ്യുന്നത്. പത്ര പ്രവര്‍ത്തകരല്ല ഇവര്‍. പത്രപ്രവര്‍ത്തകര്‍ക്ക് മൊറാലിറ്റിയുണ്ട്. എത്തിക്സ് ഉണ്ട്...''