ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള വിവാദം: ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ജാനകിയെന്ന പേര് മാറ്റണമെന്ന തീരുമാനത്തിന്റെ പകര്‍പ്പ് കോടതി നിര്‍ദേശപ്രകാരം സെന്‍സര്‍ ബോര്‍ഡ് ഇന്ന് ഹാജരാക്കും.

author-image
ഫിലിം ഡസ്ക്
New Update
8cb22a35-7f18-4e05-bf0d-101b6916d15f

കൊച്ചി: സുരേഷ് ഗോപി നായകനായ ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരളയുടെ പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 

Advertisment

കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കവെ റിവൈസിംഗ് കമ്മിറ്റി സിനിമ കണ്ടെന്നും, ജാനകി എന്ന പേര് മാറ്റണമെന്ന് നിര്‍ദേശിച്ചതായും സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. ജാനകിയെന്ന പേര് മാറ്റണമെന്ന തീരുമാനത്തിന്റെ പകര്‍പ്പ് കോടതി നിര്‍ദേശപ്രകാരം സെന്‍സര്‍ ബോര്‍ഡ് ഇന്ന് ഹാജരാക്കും.

പ്രസ്തുത സിനിമ പതിനാറ് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കാണുന്നതിന് വിലക്കുണ്ടെന്നും, മതവിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. ജാനകിയെന്നത് പൊതുവായി ഉപയോഗിക്കുന്ന പേരാണെന്നും സിനിമകള്‍ക്ക് എന്ത് പേര് നല്‍കിയാലെന്തെന്നും കോടതി ചോദിച്ചിരുന്നു. സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിനെതിരേ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും കോടതിയെ സമീപിക്കും.

 

Advertisment