New Update
/sathyam/media/media_files/2025/08/05/495deeca5f7030d1460c3fe8b37562e1-2025-08-05-14-15-07.jpg)
താര സംഘടനയായ അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദം തെരഞ്ഞെടുപ്പ് തന്ത്രമെന്ന് നടി മാലാ പാര്‍വതി. പൊന്നമ്മ ബാബു, പ്രിയങ്ക, ഉഷ തുടങ്ങിയവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആരോപണവുമായി രംഗത്തു വന്നത്.
Advertisment
''അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദം തെരഞ്ഞെടുപ്പ് തന്ത്രം. 2018 മുതല്‍ 2025 വരെ ഒരു ജനറല്‍ ബോഡിയിലും വിഷയം ഉന്നയിച്ചിട്ടില്ല. ഐസി അംഗമായിരുന്ന എന്റെ മുന്നിലും പരാതി വന്നിരുന്നില്ല.
ഹേമ കമ്മിറ്റിക്ക് മുന്നിലും ഇങ്ങനെയൊരു പ്രശ്നം പറഞ്ഞതായി കണ്ടില്ല.
കുക്കു പരമേശ്വരന്‍ അന്ന് ഒരു കമ്മറ്റിയിലും ഉണ്ടായിരുന്നില്ല. ആരോപണ വിധേയനായതുകൊണ്ട് ബാബുരാജ് മാറി നില്‍ക്കണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അന്നേ പണി വരുന്നുണ്ടെന്ന് തോന്നി.
ശക്തര്‍ക്കെതിരെ പ്രതികരിക്കുമ്പോള്‍ ഭീഷണികള്‍ സ്വാഭാവികമാണ്. ഇപ്പോഴത്തെ ആരോപണം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കുക്കു പരമേശ്വരനെ തോല്‍പ്പിക്കാനാണ്...''
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us