/sathyam/media/media_files/2025/08/23/94731c6d-7f82-42ef-92a6-6321b19aa302-2025-08-23-16-17-41.jpg)
അഭിമുഖങ്ങളോട് തനിക്ക് താല്‍പര്യമില്ലാത്തതിന്റെ കാരണങ്ങള്‍ തുറന്ന് പറഞ്ഞ് കല്യാണി പ്രിയദര്‍ശന്‍.
''അഭിമുഖങ്ങള്‍ നല്‍കുമ്പോള്‍ ഞാന്‍ വളരെ വള്‍നറബിള്‍ ആകും. ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മുഖംമൂടികള്‍ക്ക് പിന്നില്‍ ഒളിക്കാനാണ് എനിക്കിഷ്ടം. അഭിമുഖങ്ങള്‍ നല്‍കുമ്പോള്‍ ഞാന്‍ ആരെണന്ന വിധിക്കപ്പെടലുകള്‍ ഉണ്ടാകുമെന്ന ഭയം എനിക്കുണ്ട്.
ഞാന്‍ വളരെ പ്രൈവറ്റായൊരു ആളാണ്. എന്നെ വളര്‍ത്തിയതും അങ്ങനെയാണ്. കാര്യങ്ങളെ സാഹചര്യത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് സംസാരിക്കുന്നൊരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. മുമ്പ് പലപ്പോഴായി എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്. അതിനാല്‍ വീണ്ടും തെറ്റിദ്ധരിക്കപ്പെടുമെന്ന ഭയം എനിക്കുണ്ട്.
ഇപ്പോഴും ആളുകള്‍ വന്ന് ഞങ്ങള്‍ക്ക് മലയാളം സിനിമകള്‍ ഇഷ്ടമാണ്, വളരെ സിമ്പിളായ, ചെറിയ ഇന്‍ഡസ്ട്രിയാണല്ലോ എന്ന് പറയും. സിമ്പിളായിരിക്കും, പക്ഷെ ചെറുതല്ല എന്ന് ഞാന്‍ അവരോട് പറയും.
നിങ്ങള്‍ക്ക് പരിചയമുള്ളത് പോലൊരു സ്പെക്ടക്കിള്‍ ആയിരിക്കണമെന്നില്ല. പക്ഷെ, എന്റെ കാഴ്ചപ്പാടില്‍ വലിയ സിനിമകളാണ്...''