/sathyam/media/media_files/2025/08/01/jayan-cherthala-2025-08-01-15-43-38.webp)
അമ്മ സംഘടനയിലെ വനിത അംഗങ്ങളെ അധിക്ഷേപിക്കുന്ന രീതിയിലുള്ള നടന്‍ നാസര്‍ ലത്തീഫിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതു താനല്ലെന്ന് നടന്‍ ജയന്‍ ചേര്‍ത്തല.
''നമസ്‌കാരം, ഇന്ന് 'അമ്മ' തെരഞ്ഞെടുപ്പായിട്ട് ബന്ധപ്പെട്ട് സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. ഇന്ന് വൈകിട്ട് അത് കഴിഞ്ഞ ഉടനെ തന്നെ നമ്മുടെ വൈസ് പ്രസിഡന്റായി മത്സരിക്കുന്ന നാസര്‍ ലത്തീഫിക്കയുടെ ശബ്ദത്തില്‍ ഒരു ഓഡിയോ ക്ലിപ്പ് പുറത്തിറങ്ങുകയുണ്ടായി. അതില്‍ ജയാ എന്ന് വിളിച്ചിട്ടാണ് പുള്ളി സംസാരിച്ചിരിക്കുന്നത്.
അതിനകത്തെ വിഷയം ഒന്നും ഞാന്‍ പറയുന്നില്ല. ഇത് ഒരു വര്‍ഷം മുമ്പ് പുള്ളി പറഞ്ഞതാണെന്ന് പുള്ളി തന്നെ വേറൊരു വീഡിയോയില്‍ പറഞ്ഞതായി ഞാന്‍ കണ്ടു. സത്യം പറയുകയാണ് ഞാന്‍ ഇതിനെക്കുറിച്ച് നിരപരാധിയാണ്. ഞാന്‍ അത് ആര്‍ക്കും ഇട്ടുകൊടുത്തിട്ടില്ല. ഇത് വൈറല്‍ ആക്കാന്‍ വേണ്ടിയിട്ടോ മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കാനോ എന്റെ മൊബൈലില്‍ ആ ക്ലിപ്പ് പോലുമില്ല.
ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് എന്റെ അമ്മയെയാണ്. ഞാന്‍ അമ്മയെ തൊട്ട് സത്യം ചെയ്യുകയാണ് ഞാന്‍ ആ വൃത്തികേട് ചെയ്തിട്ടില്ല. നിങ്ങള്‍ക്ക് അത് കണ്ടുപിടിക്കാന്‍ വളരെ എളുപ്പമാണ് നിങ്ങള്‍ക്ക് അയച്ചു തന്ന നമ്പര്‍ ഏതാണെന്ന് നോക്കിയിട്ട് നിങ്ങള്‍ക്ക് കൃത്യമായിട്ട് സ്‌പോട്ട് ചെയ്യാന്‍ പറ്റും. അതാരാണ് അപ്ലോഡ് ചെയ്തത് എന്നുള്ളത്.
ഞാനാണ് ഇത് വൈറല്‍ ആക്കിയതെന്നു പറഞ്ഞ് എന്റെ പേരില്‍ ആരോപണം വരുന്നുണ്ട്. പലരും എന്നോട് സംശയത്തിന്റെ പേരിലും ചോദിച്ചു, അത് വളരെ ദുഃഖകരമാണ്. ഞാന്‍ നിങ്ങളെ സാക്ഷി നിര്‍ത്തി സത്യം പറയുകയാണ്.
ഇത് ഞാനാണ് ഇട്ടത്, ഞാനാണ് വൈറല്‍ ആക്കിയതെന്ന് എവിടെയെങ്കിലും ഒരു രേഖ ആരെങ്കിലും ഹാജരാക്കാന്നുണ്ടെങ്കില്‍ ഞാന്‍ അന്ന് ഈ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ തയാറാണ്...''