New Update
/sathyam/media/media_files/2025/08/31/9b979640-c855-4a78-ae6b-c1eea11794ce-2025-08-31-13-21-05.jpg)
ഹൃദയപൂര്‍വത്തെ ഹൃദയത്തോട് ചേര്‍ത്ത മലയാളികള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ മോഹന്‍ലാല്‍. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലാണ് നന്ദി അറിയച്ചത്.
Advertisment
'പ്രിയപ്പെട്ട പ്രേക്ഷകര്‍ ഹൃദയം കൊണ്ട് ഹൃദയപൂര്‍വത്തെ സ്വീകരിച്ചു. യഥാര്‍ഥത്തില്‍ ഒരുപാട് സന്തോഷം. ഞാനിപ്പോള്‍ യുഎസിലാണ്.
ഇവിടെയും നല്ല റിപ്പോര്‍ട്ട്‌സ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഒരുപാട് സന്തോഷം. ഇങ്ങനെയൊരു സിനിമയെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. അതൊരു സക്‌സസ്ഫുള്‍ മൂവിയാക്കി മാറ്റിയ എല്ലാവര്‍ക്കും നന്ദി.
എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഓണാശംസകള്‍ നേരുന്നു. എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഹൃദയപൂര്‍വം ഓണാശംസകള്‍..''