ശ്രീദേവിയെ വിവാഹം കഴിക്കണമെന്ന് അമ്മ; വട്ടായിപ്പോകുമെന്ന് കമലഹാസന്‍

ഇരുവരെയും കുറിച്ച് ചില ഗോസിപ്പുകളും അക്കാലത്ത് പരന്നിരുന്നു. 

author-image
ഫിലിം ഡസ്ക്
New Update
Kamal-Haasan-1

കമലഹാസനും ശ്രീദേവിയും ഇന്ത്യന്‍ വെള്ളിത്തിരയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച അതുല്യതാരങ്ങള്‍. അവര്‍ക്കിടയില്‍ പണ്ടു സംഭവിച്ച ചില കാര്യങ്ങള്‍ തുറന്നുപറയുകയാണ് കമലഹാസന്‍. തന്നോടു ശ്രീദേവിയെ വിവാഹം കഴിക്കാന്‍ നടിയുടെ അമ്മ പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമലഹാസന്‍ പറയുന്നു. ഇരുവരെയും കുറിച്ച് ചില ഗോസിപ്പുകളും അക്കാലത്ത് പരന്നിരുന്നു. 

Advertisment

''ശ്രീദേവിയുടെ കുടുംബം ഞങ്ങളുടെ വിവാഹം ആഗ്രഹിച്ചിരുന്നു. കുടുംബക്കാര്‍ക്കിടയില്‍ എതിര്‍പ്പുണ്ടായിരുന്നില്ല. ഗൗരവമുള്ള ചില കാര്യങ്ങള്‍ തമാശയായും പറയാം. ശ്രീദേവിയുടെ അമ്മ തമാശരൂപേണ പലവട്ടം എന്നോട് ശ്രീദേവിയെ വിവാഹം കഴിക്കാന്‍ പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ വിവാഹം കഴിച്ചുകാണാന്‍ അമ്മ ആഗ്രഹിച്ചിട്ടുണ്ടാകാം.

Neela Malargal (tamil, 1979)

എന്നാല്‍ ശ്രീദേവിയും ഞാനും കല്യാണം കഴിച്ചാല്‍ ഇരുവര്‍ക്കും വട്ടായിപ്പോകും. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസങ്ങളില്‍ത്തന്നെ ശ്രീദേവിയെ തിരികെ വീട്ടിലെത്തിക്കേണ്ടിവരുമെന്നും ഞാന്‍ പറഞ്ഞു...'' 

Advertisment