ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയാണ് ആ സ്ത്രീ അതു ചെയ്യുന്നത്, അവര്‍ക്ക് കിട്ടുന്ന പ്രശസ്തി അവര്‍ ആസ്വദിക്കട്ടെ, എന്നെ അറിയാവുന്നവര്‍ ഈ ആരോപണം കേട്ട് ചിരിക്കും: വിജയ് സേതുപതി

"കഴിഞ്ഞ ഏഴുവര്‍ഷമായി പലതരം അപവാദ പ്രചാരണങ്ങള്‍ ഞാന്‍ നേരിട്ടിട്ടുണ്ട്"

author-image
ഫിലിം ഡസ്ക്
New Update
21357300-cb93-48b0-8fc1-6eb1223732af

തനിക്കെതിരായ ലൈംഗിക ആരോപണം നിഷേധിച്ച് നടന്‍ വിജയ് സേതുപതി. 

Advertisment

''എന്നെ അല്‍പ്പമെങ്കിലും അറിയാവുന്നവര്‍ ആ ആരോപണം കേട്ട് ചിരിക്കും. എനിക്ക് എന്നെ അറിയാം. ഇത്തരം വൃത്തികെട്ട ആരോപണങ്ങള്‍ക്ക് എന്നെ തളര്‍ത്താന്‍ കഴിയില്ല. കുടുംബവും അടുത്ത സുഹൃത്തുക്കളും വിഷമത്തിലാണ്. 

പക്ഷേ ഞാന്‍ അവരോട് പറയും. അതു വിട്ടുകളയൂ. ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയാണ് ആ സ്ത്രീ അതു ചെയ്യുന്നത്. അവര്‍ക്ക് കിട്ടുന്ന അല്‍പ്പനേരത്തെ ഈ പ്രശസ്തി അവര്‍ ആസ്വദിക്കട്ടെ. ഞങ്ങള്‍ സൈബര്‍ ക്രൈമില്‍ പരാതി നല്‍കിയിട്ടുണ്ട്. 

കഴിഞ്ഞ ഏഴുവര്‍ഷമായി പലതരം അപവാദ പ്രചാരണങ്ങള്‍ ഞാന്‍ നേരിട്ടിട്ടുണ്ട്. അത്തരം വേട്ടയാടലുകള്‍ എന്നെ ഇതുവരെ ബാധിച്ചിട്ടില്ല. ഇനി ഒരിക്കലും ബാധിക്കുകയുമില്ല...'' 

കഴിഞ്ഞ ദിവസമാണ് ഒരു യുവതിയുടെ പേരിലുള്ള എക്‌സ് അക്കൗണ്ടില്‍ നിന്ന് വിജയ് സേതുപതിക്കെതിരെ ലൈംഗികാരോപണം വന്നത്. 

 

Advertisment