ഏറ്റവും ഇഷ്ടമുള്ള നടി മഞ്ജു വാര്യരാണ്, നല്ല ശക്തമായ കുറേ കഥാപാത്രങ്ങള്‍ അവര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു: ശോഭന

"സിനിമാമേഖലയിലൂടെയാണ് എന്റെ വ്യക്തിത്വം രൂപം കൊണ്ടത്"

author-image
ഫിലിം ഡസ്ക്
New Update
563435

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടി മഞ്ജു വാര്യര്‍ ആണെന്ന് നടി ശോഭന. ഒരു അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

Advertisment

''പതിനാലാം വയസില്‍ ബാലതാരമായിട്ടാണ് സിനിമയിലേക്ക് എത്തിയത്. സിനിമാമേഖലയിലൂടെയാണ് എന്റെ വ്യക്തിത്വം രൂപം കൊണ്ടത്. 

464666

കുട്ടികള്‍ സ്‌കൂളിലും കോളേജിലും പോകുമ്പോള്‍, ഞാന്‍ സിനിമയിലേക്ക് പോയി. എന്റെ എല്ലാ പഠനവും അവിടെ നിന്നായിരുന്നു. സിനിമയിലെ ഒരുപാട് വലിയ ആളുകള്‍ക്കൊപ്പം. കഴിവുള്ള സംവിധായകര്‍, താരങ്ങള്‍ അവരുമായുള്ള അനുഭവങ്ങളാണ് ഒരു വ്യക്തിയെന്ന നിലയില്‍ എന്നെ രൂപപ്പെടുത്തിയത്. 

ഒരു കലാകാരിയെന്ന നിലയില്‍ കൂടുതല്‍ അറിവുകള്‍ പകര്‍ന്നുതന്നതും ആളുകളോട് വിനയത്തോടെ പെരുമാറാന്‍ എന്നെ പഠിപ്പിച്ചതും സിനിമ തന്നെയാണ്. 

പ്രിയപ്പെട്ട അഭിനേതാക്കള്‍ ഒരുപാട് പേരുണ്ടെങ്കിലും, ഏറ്റവുമിഷ്ടം മഞ്ജു വാര്യരെയാണ്. നല്ല ശക്തമായ കുറേ കഥാപാത്രങ്ങള്‍ അവര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്...'' 

 

Advertisment