അന്ന് മമ്മൂക്ക എന്നോട് അങ്ങനെ പറഞ്ഞത് വലിയ സങ്കടമായി,  ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, വീട്ടില്‍ പോയിട്ടും ആ സങ്കടം മാറിയില്ല: സീനത്ത്

"മമ്മൂക്കയോട് എല്ലാവര്‍ക്കും ആരാധനയും ബഹുമാനവും ഉള്ളതുകൊണ്ടാണ് അത്തരത്തില്‍ ചെയ്തത്"

author-image
ഫിലിം ഡസ്ക്
New Update
dc665f03-5f0d-4cae-9f48-93a22f26560d

സിനിമയില്‍ നല്ലൊരു വേഷം ലഭിക്കാത്തതില്‍ ഇപ്പോഴും വിഷമമാണെന്ന് നടി സീനത്ത്. മമ്മൂട്ടിയും മോഹന്‍ലാലുമായുള്ള തന്റെ സൗൃദത്തെക്കുറിച്ചും അവര്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. 

Advertisment

''ധനം എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്താണ് മോഹന്‍ലാലുമായി പരിചയത്തിലാകുന്നത്. ആ സൗഹൃദത്തിലാണ് കിലുക്കം സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത്. മഹാനഗരം എന്ന ചിത്രത്തില്‍ മമ്മൂക്കയോടൊപ്പം അഭിനയിച്ചിരുന്നു. 

ഒരു ദിവസം ഷൂട്ടിങ്ങിനായി എന്നെ മേക്കപ്പ് ചെയ്യുകയായിരുന്നു. അപ്പോള്‍ കുറച്ച് അടുത്തുതന്നെ മമ്മൂക്ക ഇരിക്കുന്നുണ്ടായിരുന്നു. എല്ലാവരും മമ്മൂക്കയോട് സംസാരിക്കുകയും നമസ്‌കാരം പറയുകയും ചെയ്യുന്നത് ഞാന്‍ കണ്ടു. 

എനിക്ക് അതിനെക്കുറിച്ച് അറിയില്ലായിരുന്നു. മമ്മൂക്കയോട് എല്ലാവര്‍ക്കും ആരാധനയും ബഹുമാനവും ഉള്ളതുകൊണ്ടാണ് അത്തരത്തില്‍ ചെയ്തത്. എനിക്കും അങ്ങനെ തന്നെയായിരുന്നു. പക്ഷെ അത് പ്രകടിപ്പിക്കാന്‍ അറിയില്ലായിരുന്നു. 

9a6e5800-ed39-4176-b763-8b031af49a39

അദ്ദേഹം എന്നെ ഇടയ്ക്ക് നോക്കുന്നുണ്ടായിരുന്നു. വൈകുന്നേരമായപ്പോള്‍ ഷൂട്ടിംഗ് കഴിഞ്ഞു. ഞാന്‍ മേക്കപ്പ് മാറ്റുകയായിരുന്നു. മമ്മൂക്ക നേരെ എന്റെ അടുത്ത് വന്നിട്ട് നമസ്‌കാരം പറഞ്ഞു. ഞാന്‍ വല്ലാതെയായി പോയി. 

അദ്ദേഹത്തോട് സംസാരിക്കണമായിരുന്നു. അത് ഞാന്‍ ഒരിക്കലും മറക്കില്ല. അദ്ദേഹത്തിന് എല്ലാവരോടും ഭയങ്കര സ്നേഹമാണ്. പക്ഷെ സ്നേഹം അധികം പ്രകടിപ്പിക്കില്ല. പക്ഷെ അന്ന് മമ്മൂക്ക എന്നോട് അങ്ങനെ പറഞ്ഞത് വലിയ സങ്കടമായി. ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വീട്ടില്‍ പോയിട്ടും ആ സങ്കടം മാറിയില്ല.

ഇത്തവണ അമ്മയുടെ യോഗത്തില്‍ മമ്മൂക്ക ഇല്ലാത്തത് വലിയ സങ്കടമായിരുന്നു. ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ശക്തമായ ഒരു വേഷം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അതിനൊരു അവസരവും ലഭിച്ചിട്ടില്ല. 

അത് ഇപ്പോഴും സങ്കടമുള്ള കാര്യമാണ്. ചിലപ്പോള്‍ ആരുമായിട്ട് സൗഹൃദം കാത്തുസൂക്ഷിക്കാത്തുകൊണ്ടായിരിക്കാം. ചില സിനിമ കിട്ടാത്തത് എന്റെ കുഴപ്പം കൊണ്ടായിരിക്കാം...''

Advertisment