പത്രിക പിന്‍വലിക്കാന്‍ മുതിര്‍ന്ന താരങ്ങള്‍ സമ്മര്‍ദം ചെലുത്തി; ബാബുരാജ് മത്സരിക്കില്ല

മോഹന്‍ലാലും മമ്മൂട്ടിയും ഇടപെട്ടതോടെയാണ് മത്സരരംഗത്തുനിന്ന് പിന്മാറാന്‍ തയ്യാറായതെന്നാണ് സൂചന.

author-image
ഫിലിം ഡസ്ക്
New Update
b9300fc6-b005-44a1-8714-b0661ca6b0ff

താര സംഘടനയായ അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ നിന്ന് ബാബുരാജ് പിന്മാറി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് ബാബുരാജ് നാമര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പത്രിക പിന്‍വലിക്കാന്‍ മുതിര്‍ന്ന താരങ്ങള്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് സൂചന.

Advertisment

മോഹന്‍ലാലും മമ്മൂട്ടിയും ഇടപെട്ടതോടെയാണ് മത്സരരംഗത്തുനിന്ന് പിന്മാറാന്‍ തയ്യാറായതെന്നാണ് സൂചന. മാറി നില്‍ക്കാനുള്ള സന്നദ്ധത അറിയിച്ചെങ്കിലും ഇതുവരെ പത്രിക പിന്‍വലിച്ചിട്ടില്ല. ഇന്ന് വൈകുന്നേരം മൂന്നുവരെ പത്രിക പിന്‍വലിക്കാം.

ബാബുരാജിന് പുറമേ കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റുള്ളവര്‍.

Advertisment