സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രപതി ഭവനിലേക്ക് നേരിട്ട് ക്ഷണം; ബഹുമതിയായി കരുതുന്നെന്ന് തരുണ്‍ മൂര്‍ത്തി

രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് തരുണ്‍ മൂര്‍ത്തിക്ക് നേരിട്ട് ക്ഷണക്കത്ത് അയച്ചത്.

author-image
ഫിലിം ഡസ്ക്
New Update
OIP

സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന 'അറ്റ് ഹോം റിസപ്ഷന്‍' എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിക്ക് രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് തരുണ്‍ മൂര്‍ത്തിക്ക് നേരിട്ട് ക്ഷണക്കത്ത് അയച്ചത്.

വിവരം തരുണ്‍ മൂര്‍ത്തി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

Advertisment

''നമ്മുടെ സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന 'അറ്റ്-ഹോം റിസപ്ഷനിലേക്ക്' ബഹുമാനപ്പെട്ട പ്രസിഡന്റ് ശ്രീമതി ദ്രൗപതി മുര്‍മു എന്നെ ക്ഷണിച്ചത് ഒരു ബഹുമതിയായി കരുതുന്നു..'' - തരുണ്‍ മൂര്‍ത്തി കുറിച്ചു.

Advertisment