തഗ് ലൈഫിനുശേഷം മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്രുവ് വിക്രം നായകന്‍.
സെപ്തംബറില്‍ ചിത്രീകരണം ആരംഭിക്കാന്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രുക്മിണി വസന്താണ് നായിക. അറുപതു ദിവസത്തെ ചിത്രീകരണം പ്ലാന്‍ ചെയ്യുന്നു.
റൊമാന്റിക് ഡ്രാമ ഗണത്തില്‍പ്പെടുന്ന ചിത്രത്തിന് എ.ആര്‍. റഹ്മാന്‍ സംഗീതം ഒരുക്കും. മണിരത്നത്തിന്റെ മദ്രാസ് ടാക്കീസ് ആയിരിക്കും ചിത്രം നിര്‍മ്മിക്കുക.