ഫിലിം ഡസ്ക്
Updated On
New Update
/sathyam/media/media_files/2025/08/13/oip-2-2025-08-13-15-27-45.jpg)
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ നിര്‍മാതാവ് സാന്ദ്ര തോമസ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയതിന് പിന്നാലെ സാന്ദ്രയ്‌ക്കെതിരെ രൂക്ഷ പ്രതികരണങ്ങളുമായി സംഘടനാ ഭാരവാഹികള്‍.
Advertisment
നിര്‍മാതാക്കളായ ബി. രാകേഷ്, ജി. സുരേഷ് കുമാര്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരാണ് സാന്ദ്രയ്ക്കെതിരെ രംഗത്തുവന്നത്. സാന്ദ്രയുടെ മൂന്ന് ഹര്‍ജികളും തള്ളിയതോടെ അവര്‍ ഉന്നയിച്ച കാര്യങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞുവെന്ന് ബി. രാകേഷ് പറഞ്ഞു.
ബൈലോ പ്രകാരമാണ് തങ്ങള്‍ നാമനിര്‍ദേശ പത്രിക തള്ളിയിരുന്നതെന്നും എല്ലാ കാര്യങ്ങളും നിയമപ്രകാരമാണ് ചെയ്തതെന്നും സുരേഷ് കുമാറും ആരോപണങ്ങള്‍ക്ക് പിന്നില്‍ സാന്ദ്രയുടെ അസഹിഷ്ണുതയാണെന്നും ഇനി കോടതി കള്ളം പറഞ്ഞതാണെന്ന് പറയുമോയെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ ചോദിച്ചു.