/sathyam/media/media_files/2025/08/26/a48e5366-5600-4d59-9d54-637ba9c685dd-2025-08-26-16-10-50.jpg)
സൂര്യ നായകനായ 'ഗജിനി'യില്‍ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് അജിത്തിനെയായിരുന്നെന്ന് സംവിധായകന്‍ എ.ആര്‍. മുരുകദോസ്. തന്റെ പുതിയ ചിത്രം 'മദ്രാസി'യുടെ പ്രൊമോഷന്‍ സമയത്താണ് സംവിധായകന്റെ തുറന്നു പറച്ചില്‍.
'ഗജിനി'യില്‍ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് അജിത്തിനെയായിരുന്നു. അജിത്കുമാറിനെ വച്ചാണ് ഗജിനി തുടങ്ങിയത്. എന്നാല്‍ മറ്റ് ചില ചിത്രങ്ങളും അദ്ദേഹത്തിന് ഒരേ സമയം ചെയ്യേണ്ടിയിരുന്നു.
ആര്യ അഭിനയിച്ച നാന്‍ കടവുള്‍ എന്ന ചിത്രം ആദ്യമായി ചെയ്യേണ്ടിയിരുന്നത് അജിത്കുമാറായിരുന്നു. അതിനായി അദ്ദേഹം മുടി വളര്‍ത്തിക്കൊണ്ടിരുന്ന സമയമായതിനാല്‍ ഗജിനിക്ക് വേണ്ടി തല മൊട്ടയടിക്കാന്‍ സാധ്യമല്ലായിരുന്നു. അതാണ് പ്രധാന കാരണം.
എന്നാല്‍ നോര്‍മല്‍ ലുക്കിലുള്ള സഞ്ജയ് രാമസ്വാമിയെന്ന കഥാപാത്രമായി അദ്ദേഹം രണ്ട് ദിവസം അഭിനയിച്ച ഫുട്ടേജ് ഞാനിപ്പോഴും സൂക്ഷിച്ചിട്ടുണ്ട്...''