മലയാള സിനിമയേക്കാള്‍ വയലന്‍സ് രാമായണത്തിലും മഹാഭാരതത്തിലും ഉണ്ടെന്ന് നടന്‍ മധു.
''വയലന്‍സ് അധികമാണോന്ന് ചോദിച്ചാല്‍ അധികമാണ്. എന്തുകൊണ്ട് വയലന്‍സിന് ഇത്രയും അട്രാക്ഷന്‍ എന്ന് ചോദിക്കാം. രാമായണത്തിലുള്ള പോലുള്ള വയലന്‍സുള്ള ഏതെങ്കിലും പടത്തില്‍ ഉണ്ടോ? മഹാഭാരതത്തിലുമുണ്ട്.
/filters:format(webp)/sathyam/media/media_files/2025/06/23/madhu-btvgngwd-2025-06-23-14-51-35.webp)
2000 അസുരന്മാരെയാണ് അമ്പുകൊണ്ട് കൊന്നിട്ടുള്ളത്. അതിലെ വയലന്‍സ് നോക്കുമ്പോള്‍ മലയാള സിനിമയിലെ വയലന്‍സ് ഒന്നുമല്ല. വയലന്‍സ് കാണിക്കുന്ന രീതിയിലാണ് കുഴപ്പം.
രാമന്‍ മനുഷ്യന്റെ മുകളിലുള്ള കഥാപാത്രമാകുന്നതോടെ, മാജിക്കും വരുന്നതോടെ ആര്‍ക്കും ഒന്നും തോന്നില്ല. ഇതുപക്ഷെ അങ്ങനെയല്ല. വല്ലവന്റേയും താടിയില്‍ അടിച്ചാല്‍ അവന്‍ മുകളിലേക്ക് പോവുക, മൂന്ന് കരണം മറഞ്ഞ് വീഴുക, എഴുന്നേറ്റ് നിന്ന് വീണ്ടും അടിക്കുക. പിള്ളേര് കൈയ്യടിക്കുമായിരിക്കും. പക്ഷെ ശകലം ബോധമുള്ളവര്‍ക്ക് സഹിക്കാനാകില്ല...''