1957, 58 കാലത്തെ കേരളത്തിലെ മലയോര മേഖലയിലെ കുടിയേറ്റ കര്‍ഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി.
ക്വീന്‍, ജനഗണമന, മലയാളി ഫ്രം ഇന്ത്യ, എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഡിജോ ജോസ് ആന്റണിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
വേള്‍ഡ് വൈഡ് ഫിലിംസ് ഇന്ത്യയുടെ ബാനറില്‍ നൗഫല്‍, ബ്രജേഷ് എന്നിവര്‍ ഈ ചിത്രം നിര്‍മിക്കുന്നു. തന്‍സീര്‍ സലാമും സിസിസി ബ്രദേഴ്‌സുമാണ് കോ - പ്രൊഡ്യൂസേര്‍സ്. ടൊവീനോ തോമസ് നായകനാവുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം കയാഡുലോഹര്‍ ( ഡ്രാഗണ്‍ തമിഴ് മൂവി ഫെയിം) നായികയാകുന്നു. പ്രശസ്ത കലാസംവിധായകനായ ദിലീപ് നാഥാണ് കലാസംവിധാനം നിര്‍വഹിക്കുന്നത്.