ക്ഷമിക്കണം, അത് ഞാന്‍ ഉപേക്ഷിച്ചു; മാര്‍ക്കോയുടെ രണ്ടാം ഭാഗം ചെയ്യുന്നില്ലെന്ന് ഉണ്ണി മുകുന്ദന്‍

"മാര്‍ക്കോയെക്കാള്‍ വലുതും മികച്ചതുമായ ഒന്ന് കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കാം"

author-image
ഫിലിം ഡസ്ക്
New Update
5353535335

ഹനീഫ് അദേനി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്റെ ഹിറ്റ് ചിത്രമായ മാര്‍ക്കോയുടെ രണ്ടാം ഭാഗമുണ്ടാകുമെന്ന് നേരത്തെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

Advertisment

എന്നാല്‍ ഇപ്പോഴിതാ മാര്‍ക്കോയുടെ രണ്ടാം ഭാഗം ചെയ്യുന്നില്ലെന്ന് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കീഴില്‍ മാര്‍ക്കോ രണ്ടാം ഭാഗത്തെ പറ്റിയുള്ള ആരാധകന്റെ കമന്റിന് മറുപടിയായി ഉണ്ണി മുകുന്ദന്‍ പറയുന്നു. 

''ക്ഷമിക്കണം, മാര്‍ക്കോ സീരിസ് തുടരാനുള്ള പദ്ധതികള്‍ ഞാന്‍ ഉപേക്ഷിച്ചു. പ്രൊജക്ടിറ്റ് ചുറ്റും വലിയ നെഗറ്റിവിറ്റിയാണ്. 

മാര്‍ക്കോയെക്കാള്‍ വലുതും മികച്ചതുമായ ഒന്ന് കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കാം. നിങ്ങള്‍ തന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി..'' - ഉണ്ണി മുകുന്ദന്റെ മറുപടി. 

 

Advertisment