/sathyam/media/media_files/2025/03/18/dtDNBVlGQB1mm5R3gtPo.jpg)
ലൂസിഫറാണ് നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ സിനിമ. എന്നാല്‍, ഇപ്പോഴിതാ ലൂസിഫറിന് മുമ്പ് മറ്റൊരു സിനിമ സംവിധാനം ചെയ്യാന്‍ പ്ലാന്‍ ഉണ്ടായിരുന്നുവെന്ന് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് പൃഥ്വിരാജ്. താന്‍ സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ച ചിത്രം പിന്നീട് മറ്റൊരു സംവിധായകനാണ് ചെയ്തതെന്നും നടന്‍ വെളിപ്പെടുത്തി.
''ലൂസിഫറിന് മുമ്പ് ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യേണ്ടതായിരുന്നു. 'സിറ്റി ഓഫ് ഗോഡ്' എന്ന ചിത്രമാണ് ഞാന്‍ ആദ്യം സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ അതേസമയത്ത് മണിരത്‌നത്തിന്റെ 'രാവണ്‍' എന്ന ചിത്രത്തില്‍ അഭിനയിക്കാനായി എനിക്ക് പോകേണ്ടി വന്നു.
അതിനാല്‍ 'സിറ്റി ഓഫ് ഗോഡ്' ലിജോ ജോസ് പെല്ലിശേരിയാണ് സംവിധാനം ചെയ്തത്. എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണ് അത്. ലിജോ അത് വളരെ നന്നായി തന്നെ ചെയ്തു.
ഞാന്‍ ചെയ്താല്‍ ചിലപ്പോള്‍ അത്രയും മനോഹരമാക്കുമെന്ന് എനിക്ക് തോന്നുന്നില്ല. സംവിധാനത്തോട് ഞാന്‍ ആദ്യമായി യെസ് പറയുന്നത് ആ ചിത്രത്തിന് വേണ്ടിയായിരുന്നു. എന്നാല്‍ മണിരത്നം സാറിന്റെ കോള്‍ വന്നത് കൊണ്ടാണ് എന്റെ സംവിധാന മോഹം താല്‍ക്കാലികമായി ഉപേക്ഷിച്ചത്...''