സുരേഷ് ഗോപി നായകനായ ജെ.എസ്.കെ ജാനകി വേഴ്‌സ്സ് സ്റ്റേറ്റ് ഒഫ് കേരള ജൂണ്‍ 27ലേക്ക് റിലീസ് മാറ്റി. ജൂണ്‍ 20ന് റിലീസ് നിശ്ചയിച്ചിരുന്നതാണ്.
ചിത്രത്തിലെ റൈസ് ഫ്രം ഫയര്‍ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. ഹരിത ഹരി ബാബുവിന്റെ വരികള്‍ ശരത് സന്തോഷ് ആലപിക്കുന്നു. ഗിബ്രാനാണ് സംഗീതം. പ്രവീണ്‍ നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ജെ.എസ്.കെ കോര്‍ട്ട് റൂം ഡ്രാമയാണ്. നീണ്ട ഇടവേളയ്ക്കുശേഷം സുരേഷ് ഗോപി വക്കീല്‍ വേഷം അണിയുന്നു. അനുപമ പരമേശ്വരന്‍, ദിവ്യപിള്ള, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് നായികമാര്‍.
സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷും പ്രധാന വേഷത്തില്‍ എത്തുന്നു. അസ്‌കര്‍ അലി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, രതീഷ് കൃഷ്ണന്‍, ഷഫീര്‍ ഖാന്‍ തുടങ്ങി നീണ്ട താരനിരയുണ്ട്. കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് കോസ്മോസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ജെ. ഫനീന്ദ്രകുമാറാണ്.