കമല്‍ഹാസന്‍ നായകനായെത്തിയ തഗ് ലൈഫ് എന്ന സിനിമ പരാജയപ്പെട്ടതില്‍ ക്ഷമ ചോദിച്ച് സംവിധായകന്‍ മണിരത്‌നം. നായകന്‍ പോലൊരു സിനിമയല്ല തങ്ങള്‍ ഉദ്ദേശിച്ചിരുന്നത് എന്ന് മണിരത്‌നം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
''നായകന്‍ പോലെ മറ്റൊരു സിനിമ പ്രതീക്ഷിച്ചിരുന്നവരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു. അത്തരത്തിലൊരു സിനിമ വീണ്ടും ചെയ്യാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നില്ല.
തഗ് ലൈഫ് പുതിയൊരു അനുഭവമാക്കാനാണ് ഉദ്ദേശിച്ചത്. പക്ഷേ ആരാധകര്‍ മറ്റെന്തോ പ്രതീക്ഷിച്ചിരുന്നു. അതാണ് സംഭവിച്ചത്...''