കമല്‍ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസന്റെ എക്‌സ് അക്കൗണ്ട് ചൊവ്വാഴ്ച ഹാക്ക് ചെയ്യപ്പെട്ടു. തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി വഴി താരം ആരാധകരെ വിവരം അറിയിക്കുകയായിരുന്നു.
''പ്രിയപ്പെട്ടവരെ, എന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി അറിയിക്കുന്നു. ഇപ്പോഴത്തെ പോസ്റ്റുകള്‍ എന്റേതല്ല. അതിനാല്‍, തിരിച്ചെടുക്കുന്നതുവരെ പേജുമായി ഇന്ററാക്ട് ചെയ്യരുത്...'' എന്നായിരുന്നു ശ്രുതി ഹാസന്‍ ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചത്.
/filters:format(webp)/sathyam/media/media_files/2025/06/25/3-2025-06-25-13-16-13.jpg)
അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കാനുള്ള സാധ്യതയും അവര്‍ പങ്കുവെച്ചിരുന്നു. പിന്നാലെയാണ് ശ്രുതി ഹാസന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.
ഹാക്ക് ചെയ്യപ്പെട്ടെങ്കിലും താരത്തിന്റെ ചിത്രം പ്രൊഫൈലില്‍നിന്ന് മാറ്റിയിട്ടില്ല. നിരന്തരം ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഹാക്കര്‍മാര്‍ പങ്കുവച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ ചിലത് പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടതായും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
മൂന്നുവര്‍ഷത്തോളമായി താന്‍ ക്രിപ്റ്റോ കറന്‍സി ഉപയോഗിക്കുന്നുവെന്നും നാളെ ഒരു മീം കോയിന്‍ പുറത്തിറക്കുമെന്നുമാണ് നിലവില്‍ പിന്‍ ചെയ്തുവെച്ച ഒരുപോസ്റ്റ്.