ജോജു ജോര്‍ജിന്റെ ആരോപണവുമായി ബന്ധപ്പെട്ട് ചുരുളി സിനിമാ വിവാദത്തില്‍ സംവിധായകന്‍ ലിജോ ജോസ് പല്ലിശേരിക്ക് പിന്തുണയുമായി നടന്മാരായ വിനയ് ഫോര്‍ട്ടും ജാഫര്‍ ഇടുക്കിയും.
''ചുരുളിയില്‍ അഭിനയിച്ചതില്‍ അഭിമാനമുണ്ട്. തിരക്കഥയും സംവിധാനവും സാമ്പത്തികവശവും വളരെ സുതാര്യമായിരുന്നു. ഏത് നടനായാലും കലയെ കലയായി കാണണം. ജോജു പറഞ്ഞത് സംബന്ധിച്ച് എനിക്ക് വ്യക്തമായ ധാരണയില്ല...'' - വിനയ് ഫോര്‍ട്ട് പറഞ്ഞു.
''ചുരുളിയില്‍ തെറ്റിദ്ധരിപ്പിച്ച് അഭിനയിപ്പിച്ചിട്ടില്ല. ഞാന്‍ നായകപദവിയില്‍ നില്‍ക്കുന്നയാളല്ല. നായകന്മാര്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ എനിക്കറിയില്ല. തെറിവിളി സമൂഹത്തിലുള്ളതാണ്...'' - ജാഫര്‍ ഇടുക്കി പറഞ്ഞു.