ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ബിനുന്‍ രാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കന്‍ തേരോട്ടം എന്ന ചിത്രത്തിലെ വീഡിയോ സോംഗ് പുറത്തിറങ്ങി.
ഇടനെഞ്ചിലെ മോഹവുമായി എന്നു തുടങ്ങുന്ന മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത് യുവനിരയിലെ ശ്രദ്ധേയനായ ഗായകന്‍ കെ.എസ്. ഹരിശങ്കറും പുതുമുഖ ഗായിക ശ്രീജാ ദിനേശുമാണ്.
ഇമ്പമാര്‍ന്ന ഈ ഗാനം ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിക്കഴിഞ്ഞു. മലയാള സിനിമയില്‍ ഒരു പിടി ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ ബേണി ഇഗ്‌നേഷ്യസ് കൂട്ടുകെട്ടിലെ ബേണിയും മകന്‍ ടാന്‍സനുമാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.