എമ്പുരാന്‍ ഒരു ശരാശരി സിനിമ, ഇതൊരു സംഭവമാണോ ഇത്ര ചര്‍ച്ച ചെയ്യാന്‍, നാണമില്ലേ ഇതിന്റെ പിന്നാലെ നടക്കാന്‍; രൂക്ഷ വിമര്‍ശനവുമായി ജഗതിയുടെ മകള്‍ പാര്‍വ്വതി ഷോണ്‍

ഇതൊക്കെ ഒരു മാര്‍ക്കറ്റിങ് ബിസിനസാണെന്ന് അവര്‍ ഫെയ്‌സ് ബുക്കിലൂടെ പ്രതികരിച്ചു.

author-image
ഫിലിം ഡസ്ക്
New Update
3535353

'എമ്പുരാന്‍' സിനിമയ്ക്ക് മാധ്യമങ്ങള്‍ നല്‍കുന്ന പ്രാധാന്യത്തെ വിമര്‍ശിച്ച് നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതി ഷോണ്‍. ഇതൊക്കെ ഒരു മാര്‍ക്കറ്റിങ് ബിസിനസാണെന്ന് അവര്‍ ഫെയ്‌സ് ബുക്കിലൂടെ പ്രതികരിച്ചു.

Advertisment

''ചെറിയൊരു കാര്യം ഓര്‍മിപ്പിക്കാനാണ് ഇവിടെ വന്നത്. പത്ര മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും നോക്കുമ്പോള്‍ അവിടെയെല്ലാം എമ്പുരാന്‍ സിനിമ മാത്രമാണ്. 

അതായത് ഒരു ശരാശരി സിനിമയുടെ വിശേഷണം മാത്രമേയുള്ളൂ. ആവശ്യമുള്ളവര്‍ സിനിമ പോയി കാണൂ. ഇല്ലാത്തവര്‍ കാണണ്ട. ഇതൊക്കെ ഒരു മാര്‍ക്കറ്റിങ് ബിസിനസാണ്. 

3535353

നമ്മുടെ നാട്ടില്‍, ഈ രാജ്യത്ത് മറ്റെന്തെല്ലാം കാര്യങ്ങളുണ്ട് ചര്‍ച്ച ചെയ്യാന്‍. ഇതൊരു സംഭവമാണോ, എനിക്കറിയില്ല. ഈ പത്ര മാധ്യമങ്ങളൊക്കെ എന്തിന്റെ പിന്നാലെയാണ്. നേരാംവണ്ണം ഒരു മൂത്രപ്പുര പോലും ഈ നാട്ടിലില്ല. നാണമില്ലേ ഇതിന്റെ പിന്നാലെ നടക്കാന്‍. 

ഇതിലുള്ള ബുദ്ധിമാന്‍മാരൊക്കെ അവരവരുടെ കുടുംബത്തിനുവേണ്ടി ഇഷ്ടംപോലെ പൈസ ഉണ്ടാക്കുന്നുണ്ട്. അല്ലേ, അത് അവര്‍ക്ക് കൊള്ളാം. നമുക്കെന്ത് നേട്ടം ഇതിന് പിന്നാലെയൊക്കെ നടന്നിട്ട്. പത്ര മാധ്യമങ്ങള്‍ ആവശ്യമില്ലാത്ത പ്രാധാന്യം ഇതിന് കൊടുക്കുന്നത് കാണുമ്പോള്‍ കഷ്ടം തോന്നുന്നു. എന്തെല്ലാം കാര്യങ്ങളുണ്ട് ഈ നാട്ടില്‍...'' 

 

Advertisment