/sathyam/media/media_files/2025/08/19/salman-khan-2025-08-19-17-23-46.jpg)
സല്‍മാന്‍ ഖാനുമൊത്ത് സിക്കന്ദര്‍ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകന്‍ മുരുഗദോസ്. ഒരു അഭിമുഖത്തിലാണ് തുറന്നു പറച്ചില്‍.
''സല്‍മാന്‍ ഖാന്റെ വൈകിയുള്ള വരവ് മറ്റ് അഭിനേതാക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് കുട്ടികളെ. രാത്രി വൈകിയുള്ള ഷൂട്ടിംഗില്‍ ബാലതാരങ്ങള്‍ പലപ്പോഴും ക്ഷീണിതരായി ഉറങ്ങിപ്പോകാറുണ്ട്.
കുട്ടികളുമായി പുലര്‍ച്ചെ രണ്ട് മണിക്ക് രംഗങ്ങള്‍ ചിത്രീകരിക്കേണ്ടി വന്നു. ആ രംഗത്തില്‍ അവര്‍ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്നതാണെങ്കില്‍ പോലും അത് അപ്പോള്‍ തന്നെ ഷൂട്ട് ചെയ്യണം.
സല്‍മാന്‍ ഖാനെപ്പോലുള്ള ഒരു താരത്തിനൊപ്പം ചിത്രീകരണം നടത്തുന്നത് അത്ര എളുപ്പമല്ല. സല്‍മാന്‍ സാധാരണയായി രാത്രി എട്ട് മണിയോടെ മാത്രമേ സെറ്റില്‍ എത്തുകയുള്ളൂ.
അതിനാല്‍ പകല്‍ രംഗങ്ങള്‍ രാത്രിയില്‍ ചിത്രീകരിക്കേണ്ടി വരുന്നു. അതിരാവിലെ എഴുന്നേറ്റ് ഷൂട്ടിംഗിന് ശീലിച്ച ക്രൂവിന് ഈ മാറ്റം വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്...''