/sathyam/media/media_files/2025/06/18/th (7)-8f97aa14.jpg)
ചെന്നൈ: നടന്‍ ആര്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. കൊച്ചിയില്‍നിന്നുള്ള ആദാന നികുതി വകുപ്പ് സംഘമാണ് പരിശോധന നടത്തുന്നത്.
ചെന്നൈ അണ്ണാനഗര്‍, വേലാച്ചേരി, ദുരൈപാക്കം, കോട്ടലവാക്കം, കില്‍പാക്ക് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റസ്‌റ്റോറന്റുകളിലാണ് പരിശോധന. കൊച്ചിയില്‍ ഫയല്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കേരളത്തിലും തമിഴ്‌നാട്ടിലുമായി വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റ് ശൃംഘലകേന്ദ്രീകരിച്ചാണ് പരിശോധന. ഇവയില്‍ ചെന്നൈയില്‍ ആര്യ നടത്തുന്ന റസ്റ്റോറന്റുകളിലാണ് ആദായനികുതി വകുപ്പ് സംഘമെത്തിയത്.
റസ്റ്റോറന്റ് ഉടമകളുടെ വീട്ടിലും പരിശോധന നടക്കുന്നതായി ഐഎഎന്‍എസ് റിപ്പോര്‍ട്ടുചെയ്തു. നികുതിവെട്ടിപ്പ്, വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്ബാദനം തുടങ്ങി ആരോപണങ്ങളാണ് പരാതിയിലുള്ളത്.